പുതിയ പാര്‍ലമെന്റ് മന്ദിരത്തി ലേക്ക് എംപിമാരെല്ലാം എത്തിച്ചേര് ന്നപ്പോള് എല്ലാവര്ക്കും ഓരോ ബാഗു നല്കപ്പെട്ടു. അതില്‍ ഭരണ ഘടനയുടെ ഓരോ കോപ്പിയുമുണ്ടായിരുന്നു. തുറന്നു നോക്കിയപ്പോള്‍ പ്രിയാമ്പിളില്‍ സെക്കുലര്‍, സോഷ്യലിസ്റ്റ് എന്നീ രണ്ടു വാക്കുകളില്ല. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും തൃണമുല്‍ കോണ്‍ഗ്രസ് എംപി ഡോല സെന്നും സോഷ്യലിസവും മതേതരത്വവും ഭരണഘടനയില്‍ നിന്നു പടിയിറങ്ങി എന്നാവലാതി പ്പെട്ടു. എംപിമാര്‍ക്കു നല്‍കിയത് ഒറിജിനല്‍ ഭരണഘടനയാണെന്നായിരുന്നു വ്യാഖ്യാനം. സെക്കു ലര്‍, സോഷ്യലിസ്റ്റ് എന്നീ പദങ്ങള്‍ പിന്നീടു കൂട്ടിച്ചേര്‍ത്തതാണ്. അതുള്ള ഭരണഘടനയുടെ കോപ്പി എംപിമാര്‍ക്കു നേരത്തേ നല്‍കിയിരുന്നു എന്നും ഓര്‍മ്മിപ്പിച്ചു. 1976-ലെ നാല്പത്തിരണ്ടാമത് ഭരണഘടനാ ഭേദഗതിയിലൂടെ ചേര്‍ക്കപ്പെട്ടതാണ് സെക്കുലറിസവും സോഷ്യലിസവും. അതിനാല്‍ 1976നുശേഷമുളള ഭരണഘടനയുടെ പ്രിയാമ്പിളില്‍ ആ വാക്കു കളുണ്ട്. 1976-ല്‍ ആ വാക്കുകള്‍് ചേര്‍ത്തപ്പോള്‍ ഭരണഘടനയുടെ അന്തരാത്മാവില്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഒന്നു പ്രകടമാക്കുക മ ത്രമാണ് എന്നു വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ആ വാക്കുകള്‍ എടുത്തുകളഞ്ഞുകൊണ്ട് ഇതാണ് ഒറിജിനല്‍ എന്നു പറയുകയാണ്. പുതിയ മന്ദിരത്തലേക്കു പ്രവേശിച്ച എംപിമാര്‍ക്ക് ഭരണഘടനയുടെ പഴയ കോപ്പി കൊടുത്തതുകൊണ്ട് ഒറിജിനലാണെന്നു വ്യാഖ്യാനിക്കുമ്പോള്‍ ഭരണകൂടം എന്താണ് ഉദ്ദേശിക്കുന്നത്? പഴയതാണു പുതിയതെന്നല്ലേ? പുതിയ മന്ദിരത്തില്‍ ഇനി പഴയതിനാണ്, ഒറിജിനലിനാണു പ്രസക്തി എന്നല്ലേ? അതാണു ബിജെപി യുടെ തന്ത്രം.
അങ്ങനെ രണ്ടു വാക്കുകള്‍ ചേര്‍ത്തുവച്ചതുകൊണ്ട് ചേര്‍ക്കാതിരുന്ന അവസ്ഥയില്‍ നിന്ന് എന്തു മാറ്റമുണ്ടായി എന്നത് പ്രസക്തമായ ചോദ്യമാണ്. 1976-നു മുമ്പ് ഭരണഘടന സോ ഷ്യലിസ്റ്റ്, സെക്കുലറല്ലായിരുന്നോ? ആയിരുന്നു എന്ന് പാര്‍ലമെന്റ് ഏറ്റുപറഞ്ഞുകൊണ്ടാ ണല്ലോ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്ന വാക്കുകള്‍ ചേര്‍ത്തുവച്ചത്. അങ്ങനെ ചേര്‍ത്തുവച്ചതിനു ശേഷം ഭരണഘടനയിലോ ഇന്ത്യന്‍ ജീവിതത്തിലോ സോഷ്യലിസവും സെക്കുലാരിറ്റിയും കൂടിയോ? കൂടിയിരുന്നെങ്കില്‍ ഇങ്ങനെ ഭര ഘടനയുടെ പഴയ കോപ്പിയുമായി സര്‍ക്കാര്‍ വരില്ലായിരുന്നല്ലോ. ഇല്ലാത്ത ഒന്നിനെ ഭരണഘടനയില്‍ എന്തിനു പ്രകടമാക്കണം എന്ന് സര്‍ക്കാര്‍ പറയാതെ പറയുകയല്ലേ? സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്ന വാക്കുകള്‍ ചേര്‍ത്തപ്പോള്‍ ഭരണഘടനയുടെ അന്തരാത്മാവില്‍ ഉള്ളതു പ്രകടമാക്കുക യാണെന്നു പറഞ്ഞതുപോലെ, ഇല്ലാത്ത ഒന്നിനെ ആ വാക്കുകളെടുത്തുമാറ്റിക്കോണ്ട് യാഥാര്‍ത്ഥ്യം പ്രകടമാക്കുകയാണെന്ന് സര്‍ക്കാര്‍ പറയാതെ പറയുന്നില്ലേ? ഇന്ത്യന്‍ ഭരണഘടനയില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്ന വാക്കുകളുള്ളതും ഇല്ലാത്തതും തുല്യമാണെന്നല്ലേ? അങ്ങനെയെങ്കില്‍ ഇല്ലാത്തതിനെ പിന്നെ എന്തിന് പ്രകടമാക്കണം എന്നല്ലേ? പുസ്തകത്തില്‍ വാക്കുകളുണ്ടെങ്കിലും അതിന്റെ ജീവിതത്തിലെ ശരി എന്താണ്?
പുതിയ മന്ദിരത്തില്‍ എംപിമാര്‍ക്കു ഭരണഘടനയുടെ പഴയ കോപ്പി നല്‍കിയത് ധിക്കാരമാണ്. അതു ഭരണഘടനയോടു കാട്ടുന്ന കടുത്ത പാതകമാണ്. ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് സെക്കുലറിസം, സോഷ്യലിസം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുബ്രമഹ്മണ്യ സ്വാമിയും സത്യസബര്വാളും സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളതും നമുക്കു മറക്കാതിരിക്കാം. അവര്‍ക്കുള്ള ഉത്തരം സുപ്രീം കോടതിതന്നെ നല്കിക്കൊള്ളും. കേശ വാനന്ദ ഭാരതിക്കേസിലെ ബേസിക് സ്ട്രക്ച്ചര്‍ തിയറി അങ്ങനെയങ്ങു മറികടക്കാന്‍ കഴിയില്ല ല്ലോ!
ഭരണഘടനയില്‍ ഒരു വാക്കും വെറുതെ എടുത്തുമാറ്റാനോ കൂട്ടിച്ചേര്‍ക്കാനോ സാധിക്കു ന്നതല്ല. നമ്മുടെ ഭരണഘടന ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ വിശദമായി ചര്‍ച്ചചെയ്തു പാസ്സാക്കി നമ്മള്‍തന്നെ നമുക്കു നല്‍കിയതാണ്.
നമ്മുടെ ഭരണഘടന പരിപൂര്‍ണമായും സെക്കുലറായിത്തന്നെയാണ് വിഭാവന ചെയ്തിട്ടുള്ളത്. നമ്മുടേത് ഒരു മതരാഷ്രമല്ല. എല്ലാ മതങ്ങളെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ ആര്‍ക്കും ഏതു മതത്തിലും വിശ്വസിക്കാം, വിശ്വസിക്കുന്നതു ജീവിക്കാം, വിശ്വസിക്കുകയും ജീ വിക്കുകയും ചെയ്യുന്നത് പ്രചരിപ്പിക്കാം. അമേരിക്കന്‍ സെക്കുലാരിറ്റിപോലെ മതം വേറെ രാഷ്ട്രം വേറെ എന്ന പോലെയല്ല ഇന്ത്യയില്‍. ഒരുപക്ഷേ ലോകത്തുതന്നെ ഏറ്റവും സുന്ദരമായ സെക്കുലാരിറ്റിയുള്ള ഭരണഘടനയാണു നമ്മ ടേത്. എന്നാല്‍ അത് എന്താണെന്ന് ജനങ്ങളെ പഠിപ്പിച്ചിട്ടില്ല. സൊഷ്യലിസത്തെക്കുറിച്ചും സെക്കുലറിസത്തെക്കുറിച്ചും ജനങ്ങള്‍ക്കു കൃത്യമായ ധാരണയില്ല. സെക്കുലാരിറ്റി ജീവിക്കാന്‍ വ്യക്തികളെയും സമൂഹങ്ങളെയും പരിശീ ലിപ്പിച്ചിട്ടില്ല. മാത്രമല്ല, കാലാകാലങ്ങളില്‍ തിരഞ്ഞെടുപ്പു വരുമ്പോള്‍ വോട്ടുകിട്ടാന്‍ എല്ലാ നേതാക്കളും കമ്യൂണല്‍ കാര്‍ഡ് എടുത്തു പ്രയോഗിക്കും. അതിന് പ്രകാരം കാലാകാലങ്ങളായി രാഷ്ട്രീയ നേതൃത്വം ജനങ്ങളെ വര്ഗീയവത്കരിച്ചുകൊണ്ടിരിക്കുന്നു. ബിജെപിയും മുസ്ലിം ലീഗും ഇക്കാര്യത്തില്‍ കുറ്റവാളികള്‍ തന്നെ. മതങ്ങളും അവയുടെ നിലനില്‍പ്പിനുവേണ്ടി ആളുകളെ വര്ഗീയവത്കരിക്കുന്നുണ്ട്. സ്കൂളുകള്‍, മതകേന്ദ്രങ്ങള്‍, സാമൂഹിക കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഈ സോഷ്യലിസത്തെക്കുറിച്ചും സെക്കുലറിസത്തെക്കുറിച്ചും പഠിപ്പിക്കണം.
സെക്കുലര്‍, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ പുസ്കത്തിലുണ്ടായാലും ഇല്ലെങ്കിലും ജീവിതത്തിന്റെ സമസ്ത മേഖലകളിലും സെക്കുലറിസത്തിനും സോഷ്യലിസത്തിനും പ്രായോഗികതയുണ്ടാകണം. ഇന്ത്യയില്‍ നമ്മള് ഭരണഘടനയോടു ചെയ്ത ഏറ്റവും വലിയ പാതകം ഈ സത്യങ്ങളൊന്നും ജനങ്ങളെ പഠിപ്പിച്ചില്ല എന്നതാണ്. പുസ്തകത്തിലെ പശു പുല്ലു തിന്നുകയില്ല. ഇവയൊന്നും നമ്മുടെ നിത്യജീവിതത്തിലെ കാതലായ വിഷയങ്ങ ളാണെന്ന് ഇവിടെ ആര്‍ക്കും തോന്നിയിട്ടില്ല. അവിടെയല്ലേ ഭരണ ഘടനയും ജനങ്ങളും പരാജയപ്പെടുന്നത്? സോഷ്യലിസവും സെക്കുലറിസവും ഭരണഘടനയുടെ അന്തരാത്മാവു മാത്രമല്ല ഭാരതത്തിന്റെ ആത്മീയതയുമാണ്. ഇവിടെ എല്ലാ മതങ്ങളെയും എല്ലാ മനുഷ്യരെയും നാം സ്വീകരിക്കും. വസുധൈവ കുടുംബകം, ലോകാഃ സമസ്താഃ സുഖിനോ ഭവന്തു, അതിഥി ദേവോ ഭവ തുടങ്ങിയ സൂക്തങ്ങള്‍ നമുക്കു മറക്കാതിരിക്കാം.