ബെനഡിക്ട് പാപ്പായുടെ ഇടവക വികാരിയായതില്പരം ഭാഗ്യം വേറെയെന്തു വേണം? ജര്മനിയിലെ ബവേറിയായില് പാപ്പായുടെ മാതൃഇടവകയായ മാര്ട്ടല് പള്ളിയില് വികാരിയച്ചന് ഒരു മാസത്തെ അവധിക്കുപോയപ്പോള് ആ ചുമതല നിര്വഹിക്കാനുള്ള ഭാഗ്യം എനിക്കു കിട്ടി. പിന്നീട് വത്തിക്കാനില് വച്ച് പാപ്പായെ കണ്ടപ്പോള്, മാര്ട്ടല് പള്ളിവികാരിയുടെ ചുമതല വഹിച്ചുവെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോള്, അദ്ദേഹം ആശംസകള് നേര്ന്നതും സുഖവിവരം അന്വേഷിച്ചതും ഇന്നുമോര്ക്കുന്നു. 1998ല് വിശുദ്ധ ജോണ് പോള് രണ്ടാമന് പാപ്പായുടെ കാലത്തു ചേര്ന്ന ഏഷ്യന് ബിഷപ്സ് സിനഡില് സെക്രട്ടറിയായി പ്രവര്ത്തിച്ചപ്പോള് അന്ന് കര്ദിനാളായിരുന്ന റാറ്റ്സിങ്റുമായി കൂടുതല് ഇടപെടാന് സാധിച്ചു.
പരിശുദ്ധ സിംഹാസത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം 2006 സെപ്റ്റംബറില് ബെനഡിക്ട് പാപ്പാ മാതൃഇടവകയായ മാര്ട്ടല് പള്ളി സന്ദശിച്ചപ്പോള് എനിക്കും ക്ഷണം കിട്ടി. പള്ളിയില് ഏറ്റവും മുന്നിരയില് എനിക്ക് ഇടവും ലഭിച്ചു. പാപ്പാ അന്നു ഹസ്തദാനം ചെയ്യുന്ന ദൃശ്യം ജര്മന് ടിവി സംപ്രേഷണം ചെയ്തിരുന്നു. അന്നത്തെ കൂടികാഴ്ച്ചക്കുശേഷം ഇന്നും ഒരു നിധി പോലെ കൊണ്ടുനടക്കുന്നത് മാര്ട്ടല് ഇടവക എനിക്ക് സമ്മാനമായി നല്കിയ ബെനഡിക്ട് പാപ്പായുടെ മാമോദീസ രേഖപ്പെടുത്തിയ ഇടവക രജിസ്റ്ററിന്റെ കോപ്പിയാണ്.
Trending
- തിരുപിറവി ആഘോഷങ്ങൾക്ക് തയാറെടുത്ത് ലോകം
- പ്രത്യാശയുടെ ജൂബിലി വർഷ സമാപനം; വിശുദ്ധ വാതിലുകൾ അടയ്ക്കുന്ന തീയതികള് പ്രഖ്യാപിച്ചു
- ആകാശത്തു വിസ്മയമായ് ഡ്രോൺ ഷോ
- ഉത്തർപ്രദേശില് ക്രിസ്തുമസിന് സ്കൂളുകളുടെ അവധി നിരോധിച്ച്, യോഗി സർക്കാര്
- ആർഎസ്എസ് ആക്രമണം; പാലക്കാട് 2500 യൂണിറ്റുകളിലും കരോൾ നടത്തും- DYFI
- ‘ബ്ലൂബേഡ്-6’ ഐഎസ്ആര്ഒ ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിച്ചു
- ആർക്ക് വോട്ട് ചെയ്യണമെന്ന് കത്തോലിക്കാ സഭാ നേതൃത്വം നിർദ്ദേശം നൽകാറില്ല- ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
- 2026-ലേക്കുളള ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക, പ്രാർഥനാ നിയോഗങ്ങൾ

