കണ്ണൂർ: NABARD ന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലുള്ള സന്നദ്ധ സംഘടനകളുടെ സംഗമം കണ്ണൂർ കയ്റോസിൽ വച്ച് നടത്തി കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതലയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ സംഗമം ഉദ്ഘാടനം ചെയ്തു.
നമ്പാർഡ് കണ്ണൂർ ഡിസ്ട്രിക്റ്റ് ഡെവലപ്പ്മെന്റ് മാനേജർ (DDM)ശ്രീ ജിഷിമോൻ നമ്പാർഡിന്റെ വിവിധ പദ്ധതികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. കയ്റോസ് ഡയറക്ടർ റവ. ഫാ. ജോർജ്ജ് മാത്യു, ജനറൽ കോർഡിനേറ്റർ ശ്രീ കെ വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. 40 ഓളം എൻ ജി ഒ കളിൽ നിന്നായി പ്രതിനിധികൾ പങ്കെടുത്തു. കയ്റോസ് സ്റ്റാഫ് അംഗങ്ങൾ പ്രോഗ്രാമിന് നേതൃത്വം നൽകി.

