കോഴിക്കോട്: നമ്മൾ ചെയ്യുന്ന ഏറ്റവും ചെറിയ സഹായങ്ങൾ പോലും വേർതിരിവുകൾ ഇല്ലാതെ സന്തോഷത്തോടെ ചെയ്യുമ്പോൾ നൽകുന്നവർക്കും സ്വീകരിക്കുന്നവർക്കും അത് ലോകമാനവികതയുടെയും, ദൈവസ്നേഹത്തിന്റെയും പുതിയ അനുഭവതലങ്ങൾ സമ്മാനിക്കുമെന്ന് കോഴിക്കോട് അതിരൂപത വികാർ ജനറൽ മോൺസിഞ്ഞോർ ജെൻസൻ പുത്തൻവീട്ടിൽ.
സൊസൈറ്റി ഓഫ് സെൻറ് വിൻസെൻറ് ഡി പോൾ കോഴിക്കോട് അതിരൂപത സെൻട്രൽ കൗൺസിലിൻ്റെ 49ാം വാർഷിക ജനറൽ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026 ജനുവരി 25 ന് മലാപ്പറമ്പ് അസംപ്ഷൻ കോൺവെൻ്ററിലെ മരിയ യൂജിൻ സെൻ്ററിൽ വെച്ച് നടന്ന സമ്മേളനത്തിൽ അസംപ്ഷൻ കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ ആൽഫി പുലിക്കോട്ടിൽ ആർ. എ., അതിരൂപതാ പ്രസിഡണ്ട് ജോസ് പ്രകാശ് ആൻറണി, സെക്രട്ടറി വിനോച്ചൻ മാളിയേക്കൽ, ട്രഷറർ ബിനു എഡ്വേർഡ്, വൈസ് പ്രസിഡണ്ട് പി. എൽ. ജോസഫ്, മലബാർ ഏരിയ കൗൺസിൽ പ്രസിഡണ്ട് രാജേഷ് മെർലിൻ എന്നിവർ പങ്കെടുത്തു.

