കോപ്പൻഹേഗൻ: വടക്കൻ യൂറോപ്യൻ രാജ്യമായ ഡെന്മാർക്കിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെ ത്രോ പരോളിൽ എത്തി. വിശുദ്ധ ആൻസാറിന്റെ മിഷണറി ഭൗത്യത്തിന്റെ 12-ാം വാർഷികാഘോഷങ്ങളിൽ പാപ്പയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്.
ഇന്നലെ കോപ്പൻഹേഗനിലെ ലൂഥറൻ കത്തീഡലിൽ നടന്ന എക്യുമെനിക്കൽ സായാഹ്ന പ്രാർഥനയിൽ പങ്കെടുത്ത അദ്ദേഹം തുടർന്ന് നയതന്ത്രജ്ഞരുമായും മറ്റു സഭകളിലെ നേക്കളുമായും കൂടിക്കാഴ്ച നടത്തി. ഇന്ന് ഹില്ലെടിലെ സെന്റ് ജോസഫ് കാർമൽ ആശ്രമത്തിൽ ബനഡിക് കന്യാസ്ത്രീമാരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് കോപ്പൻഹേഗ്നിലെ സെന്റ് ആൻസാർ കതീഡ്രലിൽ വിശുദ്ധ കുർബാനയർപ്പിക്കും. നാളെ ഡെൻമാർക്കിലെ ഫ്രഡറിക് പത്താമൻ രാജാവിനെ അലിയൻബർഗ് കൊട്ടാരത്തിൽ സന്ദർശിക്കും. തുടർന്ന് വിദേശകാര്യ മന്ത്രി ലാസ് ലോസനുമായി കൂടിക്കാഴ്ച്ച നടത്തും. വെഡ്ബാക്കിലെ റിഡംതോറിസ് മാത്തർ സെമിനാരിയും സന്ദർശിക്കും.
ഉത്തരയൂറോപ്പിന്റെ അപ്പസ്തോനോലനെന്ന് അറിയപ്പെടുന്ന വിശുദ്ധ ആന്സ്കാറാണ് സ്കാൻഡിനേവ്യൻ രാജ്യങ്ങളിൽ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചത്. ഒമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് സന്യാസിയും ജർമനിയിലെ ഹാംബർഗ് ബാൻ ആർച്ച്ബിഷപ്പുമായ അദ്ദേഹം മാർക്കിലും സ്വീഡനിലും അക്കാലത്ത് നിരവധി പള്ളികൾ സ്ഥാപിച്ചു.
