പ്രത്യാശയുടെ തീർത്ഥാടകരായി നമുക്ക് ഒന്നിച്ച് യാത്ര ചെയ്യാം: ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ————————————————
പുനലൂർ : പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ സ്വീകരിച്ച് ലോകത്തിൽ യേശുവിന്റെ സ്വപ്നസാക്ഷാത്ക്കാരത്തിന് സാക്ഷികളാകാനും, ദൈവസ്നേഹത്തിൽ ഒരു കുടുംബമായി രൂപപ്പെടാനും വിശ്വാസികൾക്ക് കഴിയണമെന്ന് പുനലൂർ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ. പ്രത്യാശയുടെ തീർത്ഥാടകരായി നമുക്ക് ഒന്നിച്ച് യാത്ര ചെയ്യാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 2025 ജൂബിലി വർഷത്തിന്റെ രൂപതാതല സമാപനത്തോടനുബന്ധിച്ച് പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ദിവ്യബലിയിൽ ആമുഖ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ദിവ്യബലിയിൽ തിരുവനന്തപുരം മലങ്കരഅതിരൂപത സഹായ മെത്രാൻ യോഹന്നാൻ മാർ അലക്സിയോസ് വചനസന്ദേശം നൽകി.ജൂബിലി വർഷം എല്ലാവരെയും ഉൾക്കൊണ്ട് തിരുക്കുടുംബത്തിന്റെ പാലകനായ വിശുദ്ധ യൗസേപ്പിനെപോലെ സ്നേഹത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും സംസ്കാരം രൂപപ്പെടുത്തി ഹൃദയ കവാടങ്ങൾ തുറന്ന് ദൈവത്തിൻറെകൃപയും അനുഗ്രഹവും നേടുവാനുള്ള വിശുദ്ധമായ വർഷമാണ് ജൂബിലിയെന്നും മനുഷ്യ ജീവിതത്തിൽ നന്മകൾ ചെയ്യുന്ന നിമിഷമാണ് നാം ദൈവത്തെ വീണ്ടും കണ്ടുമുട്ടുന്ന നിമിഷമെന്നും ഫ്രാൻസിസ് പാപ്പായുടെ ജീവിതാനുഭവം പങ്കുവെച്ചുകൊണ്ടദ്ദേഹം വിശ്വാസികളെ ഓർമ്മപ്പെടുത്തി.
മോൺ.സെബാസ്റ്റ്യൻ വാസ്മോൺ.ജോസഫ് റോയി ഒ എഫ് എം ക്യാപ്, റവ ഡോ.റോയ് ബി സിംസൺ,എന്നിവർ സഹ കാർമ്മികരായിരുന്നു.

ജൂബിലി സമാപനത്തിന്റെ ഭാഗമായി നിരാലംബരായവർക്ക് വസ്ത്രങ്ങളും കുട്ടികൾക്ക് പഠനോപകരണങ്ങളും നൽകി
മോൺ.സെബാസ്റ്റ്യൻ വാസ് , റവ.ഫാദർ അജീഷ് ക്ലീറ്റസ്, റവ.ഫാദർ ജെസ്റ്റിൻ സഖറിയ റവ . ഫാദർ ഷിന്റോ സിസ്റ്റർ ലാൻസി, റവ.ഡോ.അജിത് കുമാർ കെ.സി, റവ .ഡോ. ക്രിസ്റ്റി ജോസഫ് , റവ.ഫാദർ കോളിൻ നെപ്പോളിയൻ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
പുനലൂർ രൂപതയിലെ വിവിധ ഇടവകകളിൽ പ്രവർത്തിക്കുന്ന വൈദികർ, സന്ന്യസ്തർ, രൂപതാ ജപാലന സമിതി അംഗങ്ങൾ ,വിവിധ ഇടവകകളിൽ നിന്നുള്ള അജപാലന സമിതി സെക്രട്ടറി ഖജാൻജി,ബിസിസി കോർഡിനേറ്റർ , രൂപതയിലെ അല്മായ സംഘടനകളുടെയും ഭക്തസംഘടനകളുടെയും പ്രതിനിധികൾ എന്നിവർ എന്നിവർ ബലിയർപ്പണത്തിൽ പങ്കെടുത്തു.
ദിവ്യബലിക്ക് ശേഷം അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമത്തൻ പിതാവ് കെസിബിസി മാധ്യമ അവാർഡ് നേടിയ പുനലൂർ രൂപത അംഗമായ ശ്രീ ടോം ജേക്കബിനെആദരിച്ചു.

പുനലൂർ മുനിസിപ്പൽ കൗൺസിലർ ശ്രീ.നെൽസൺ സെബാസ്റ്റ്യൻനെ അഭിനന്ദിച്ചു.മോൺ.സെബാസ്റ്റ്യൻ വാസ് , എല്ലാവർക്കും നന്ദി അറിയിച്ചു.വളരെ പ്രത്യേകിച്ച് പുനലൂർ സെൻറ് മേരീസ് കത്തീഡ്രൽ ഇടവക വികാരി റവ.ഡോ.ജോൺസൻ ജോസഫിനും അജപാലന സമിതി അംഗങ്ങൾക്കുംനന്ദിഅറിയിച്ചു.

