കൊച്ചി: സിൽവെസ്റ്റർ കൊച്ചിൻ്റെ നേതൃത്വത്തിൽ കൊച്ചി രൂപത കെ.സി.വൈ.എം, എച്ച്.ആർ.ഡി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന സിൽവെസ്റ്റർ ദീപാലങ്കര മത്സരത്തിൻ്റെ ഉദ്ഘാടന കർമം ബിഷപ്പ് ഡോ. ആൻ്റണി കാട്ടിപ്പറമ്പിൽ ആകാശവിളക്ക് കൈമാറിക്കൊണ്ട് നിർവഹിച്ചു.
ക്രിസ്തുമസ് കാലഘട്ടത്തിൽ വീടുകളിൽ തെളിയിക്കുന്ന ദീപങ്ങൾ കുറച്ചുകൂടി മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ദീപാലങ്കാര മത്സരത്തിൽ ഈ വർഷവും കൂടുതൽ ആളുകളുടെ പങ്കാളിത്തം ഉണ്ടാകട്ടെ എന്ന് പിതാവ് കൂട്ടിച്ചേർത്തു. കൺവീനർ അന്ന സിൽഫ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി രൂപത ചാൻസിലർ ജോണി സേവ്യർ പുതുക്കാട്ട് ആമുഖ പ്രഭാഷണം നടത്തി.
സിൽവെസ്റ്റർ കോർ ടീം അംഗങ്ങളായ ഫാ. മെൽറ്റസ് ചാക്കോ കൊല്ലശ്ശേരി, ഫാ. ജോഷി ഏലശ്ശേരി, കാസി പൂപ്പന, സനൂപ് ദാസ്, ടോം ആൻ്റണി, ആഷിൽ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. സിൽവെസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് ജനപ്രതിനിധികളായ ഷൈനി മാത്യു, ബാസ്റ്റിൻ ബാബു, സുമിത് ജോസഫ്, ആൻ്റണി കുരീത്തറ, ബെന്നി ഫെർണാണ്ടസ്, സോണി കെ.ജി എന്നിവർക്ക് ക്രിസ്തുമസ് സമ്മാനവും നൽകുകയുണ്ടായി. സിൽവെസ്റ്റർ ദീപാലങ്കാര മത്സരം 2025 ഡിസംബർ 23 മുതൽ 2026 ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് നടത്തപ്പെടുന്നത്

