വിശ്വാസികൾക്ക് ആത്മീയ അനുഭൂതിയായി
പുനലൂർ: നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഒരുമിപ്പിച്ചുള്ള ‘അനുഗ്രഹ വഴിയേ’ പ്രദർശനം പുനലൂർ രൂപതയിലെ വിശ്വാസികൾക്ക് ആത്മീയ അനുഭവമായി. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മരുതിമൂട്, സെൻ്റ്. ജൂഡ് തീർത്ഥാടന കേന്ദ്ര ദേവാലയത്തിലാണ് അമൂല്യമായ തിരുശേഷിപ്പുകൾ വണക്കത്തിനായി ഒരുക്കിയത്.
പുനലൂർ രൂപതാ മെത്രാൻ ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ തിരുശേഷിപ്പ് പ്രദർശനം ഉദ്ഘാടനം ചെയ്തു. തിരുശേഷിപ്പുകൾ ദർശിക്കാനും വണങ്ങാനുമായി രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തിച്ചേർന്നു.
കെ.സി.വൈ.എം. ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് പോള്‍ ജോസ്, സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ, ആനിമേറ്റര്‍ സി. മെല്‍ന ഡി ക്കോത്ത, ജനറല്‍ സെക്രട്ടറി ഷെറിന് കെ. ആര് , വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, സെക്രട്ടറി വിമിന്‍ എം. വിന്‍സെന്റ് എന്നിവരോടൊപ്പം പുനലൂർ രൂപത പ്രസിഡന്റ് അരുൺ തോമസ് മറ്റ് ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്കി. രാവിലെ 10 മണിക്ക് ആരംഭിച്ച തിരുശേഷിപ്പ് പ്രദര്‍ശനം വൈകീട്ട് 5 മണിയോടെ സമാപിച്ചു.

