‘കോട്ടപ്പുറം : കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ കുട്ടികളുടെ വിഭാഗമായ‘പൂമൊട്ടുകൾ’ സംഘടിപ്പിച്ച സെന്റർതല ക്രിസ്മസ് ആഘോഷം ‘ജിംഗിൾ റ്റോഡ്സ്’ ഡിസംബർ 20-ന് കിഡ്സ് ഓഡിറ്റോറിയത്തിൽ നടന്നു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അധ്യക്ഷത വഹിച്ച യോഗം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. ബിജു കുമാർ ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥിയായ ഡോ. ഡൊമിനിക് പിൻ ഹീറോ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ജിയോ ടെലികോം കൊടുങ്ങല്ലൂർ ബ്രാഞ്ച് മാനേജർ സൂരജ് എം. എസ്. ആശംസകൾ അർപ്പിച്ചു. കിഡ്സിന്റെ അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാദർ നിഖിൽ മുട്ടിക്കൽ, വിനു പടമാട്ടുമ്മൽ, പൂമൊട്ട് പ്രതിനിധി അനേയൻ, സി.ഷൈനി മോൾ എന്നിവർ പ്രസംഗിച്ചു. 150 കുട്ടികൾ പങ്കെടുത്ത പരിപാടി ക്രിസ്മസിന്റെ സന്തോഷവും നന്മയും നിറഞ്ഞതായി.

