സമ്പാളൂർ: കൊടുങ്ങല്ലൂർ കോട്ടപ്പുറം രൂപത, ചരിത്രപ്രസിദ്ധമായ സമ്പാളൂർ തീർത്ഥാടന ദൈവാലയത്തിൽ ഇന്നലെ വൈകിട്ട് 5 മണിക്ക്, ഊട്ടുതിരുനാൾ പ്രസുദേന്തിമാരുടെ വാഴ്ചയ്ക്കു ശേഷം, സമ്പാളൂർ ഇടവക വികാരി, ഡോ. ജോൺസൻ പങ്കേത്ത് തിരുനാളിന് കൊടിയേറ്റി.
തുടർന്ന് നടന്ന ദിവ്യബലിയിൽ ഡോ. ഡൊമിനിക് പിൻഹീറോ ( വികാരി, സെൻ്റ് മൈക്കിൾ കത്ത്രീഡൽ കോട്ടപ്പുറം) മുഖ്യകാർമ്മികത്വം വഹിച്ചു. വചന പ്രഘോഷണം നടത്തിയത് ഫാ. ജൈജു ഇലഞ്ഞിക്കൽ (വികാരി, ഹോളി ഫാമിലി ചർച്ച്, ചാലക്കുടി) ആണ്. സമ്പാളൂർ സഹവികാരി റവ. ഫാ. ആൽഫിൻ ജൂഡ്സൻ സഹകാർമ്മികത്വം വഹിച്ചു. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ചരിത്രസമ്പന്നമായ ഈ സമ്പാളൂർ ദൈവാലയത്തിൻ്റെ , തിരുനാൾ ഏറ്റെടുത്തു നടത്തുന്നത്, മള്ളമായ്പറമ്പിൽ മേരി ലിസ്ന സിമേതി, ചെട്ടിവളപ്പിൽ ഷാനിയ ഡിസിൽവ, കരിശ്ശേരി ജിബിൻ റോച്ച, ബെന്നി വട്ടോലി, ചെട്ടിവളപ്പിൽ ജോയ് ഡിസിൽവ, ചെട്ടിവളപ്പിൽ എഡ്വിൻ ജോയ് ഡിസിൽവ, പുതിയപറമ്പിൽ ഫെബിൻ പിഗരെസ്, മാവേലി പറമ്പിൽ എബിൻ റിബല്ലോ, കരിശ്ശേരി ജെൻസൻ റോച്ച, ചെട്ടിവളപ്പിൽ ഗ്ലൈസ ബെന്നി ഡിസിൽവ, ഇങ്ങനെ പത്തോളം വരുന്ന പ്രസുദേന്തിമാരാണ്.
ഇന്നലെ നടന്ന ഊട്ടുതിരുനാൾ പ്രസുദേന്തിമാരുടെ വാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾക്ക് ഡിവൈൻസീൽ സിസ്റ്റേഴ്സ്, വിശ്വാസപരിശീലന അധ്യാപകർ, എന്നിവരുടെ സഹകരണത്തോടെ ആയിരുന്നു. ആഘോഷമായ തിരുകർമ്മങ്ങൾക്കു ശേഷം, ഇടവകദിനാഘോഷം,”കലാസായാഹ്നം ” ഇടവകയിലെ 22 യൂണിറ്റുകളുടെ കൂട്ടായ്മയിൽ നടത്തപ്പെട്ടു.
വിവിധ കലാപരിപാടികൾക്ക് നേതൃത്വതം നൽകിയത്, തിരുനാൾ കൺവീനർ, ആൻ്റണി അവരേശ്, പാരിഷ് കൗൺസിൽ സെക്രട്ടറി, ഷൈൻ അവരേശ്, കേന്ദ്ര സമിതി പ്രസിഡന്റ് ജോമോൻ പിൻഹീരോ, മറ്റു കേന്ദ്ര സമിതി ഭാരവാഹികൾ എന്നിവർ ചേർന്നാണ്. എല്ലാ കാര്യങ്ങൾക്കും ചുക്കാൻ പിടിച്ചു കൊണ്ട്, സമ്പാളൂർ ട്രസ്റ്റിമാരായ ഫ്രാൻസിസ് സിമേതി, ആഷ്ലി ഡി റൊസ്സാരിയോ എന്നിവരുടെ സജീവ സാന്നിധ്യവുമുണ്ടായിരുന്നു

