കൊച്ചി :നവദർശൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഡോണർമാരുടെ വാർഷിക സമ്മേളനം വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിനോട്ചേർന്നുള്ള ഹാളിൽ ചേർന്നു. പരേതരായ ഡോണർമാർക്ക് വേണ്ടിയുള്ള ദിവ്യബലിക്ക് ശേഷം ചേർന്ന പൊതുസമ്മേളനം മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
പുതിയ ഡോണർമാർക്ക് പിതാവ് ഉപഹാരം നൽകി. നവദർശൻ ഡയറക്ടർ ഫാദർ ജോൺസൺ ഡിക്കുഞ്ഞ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാദർ ജോസഫ് പള്ളിപ്പറമ്പിൽ, ഫാദർ അലക്സ് കുരിശുപറമ്പിൽ, ഫണ്ട് മൊബിലൈസേഷൻ കമ്മിറ്റി സെക്രട്ടറി അഡ്വ: വി. എ. ജെറോം എന്നിവർ സംസാരിച്ചു.

