പത്തനാപുരം: ബഥനി സന്യാസസഭ സ്ഥാപകനായ ദൈവദാസൻ ആർഎഫ്സി മസ്കരനസിന്റെ ട്വിൻ ജൂബിലിയോടനുബന്ധിച്ചു അസൂത്രണം ചെയ്ത പ്രൊജക്റ്റിന്റെ ഭാഗമായി സതേൺ പ്രൊവിൻസ് 100 സുവിശേഷ പ്രഘോഷകരെ തയ്യാറാക്കുന്നതിൻറെ ആദ്യ ഘട്ട പരിശീലന പരിപാടി പത്തനാപുരം സെൻറ് സേവിയേഴ്സ് പാസ്റ്ററൽ സെന്റെറിൽ നടത്തി.
പുനലൂർ ബിഷപ്പ് റവ.ഡോ.സെൽവിസ്റ്റർ പൊന്നുമുത്തന്റെ സാനിധ്യത്തിലാണ് ചടങ്ങിന് തുടക്കം കുറിച്ചത്. പ്രൊവിൻസ് പാസ്റ്ററൽ കോർഡിനേറ്റർ സിസ്റ്റർ അൽഫോൻസ സ്വാഗതം പറഞ്ഞു. ജ്വലിക്കുന്ന ഹൃദയവും ചലിക്കുന്ന പാദവും ഉള്ള സുവിശേഷ പ്രഘോഷകരായി നാം ഓരോരുത്തരും മാറണമെന്ന് റവ.ഡോ. സെൽ വിസ്റ്റർ പൊന്നു മുത്തൻ ദിവ്യബലി മധ്യേയും ഉദ്ഘാടന ചടങ്ങിലും അഭിപ്രായപ്പെട്ടു.
പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജൂഡി വർഗീസിന്റെ അസാന്യധ്യത്തിൽ അസിസ്റ്റൻറ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ പ്രിയ റോസ് തൻറെ അധ്യക്ഷ പ്രസംഗത്തിൽ ബഥനി സന്യാസിനി സഭയെക്കുറിച്ചും, സ്ഥാപകൻറെ സുവിശേഷ പ്രഘോഷണ വീക്ഷണത്തെക്കുറിച്ചും പറയുകയുണ്ടായി.
പ്രൊവിൻഷ്യൽ സെക്രട്ടറി സിസ്റ്റർ സുജയ സുവിശേഷകന്മാരെ പരിശീലിപ്പിക്കുന്നതിൻറെ ലക്ഷ്യത്തെയും, പ്രവർത്തന രീതിയേയും, ഫലത്തേയും കുറിച്ച് വളരെ കൃത്യമായി എല്ലാവരിലേക്കും എത്തിക്കുകയുണ്ടായി. മുൻ പ്രൊവിൻഷ്യൽ സിസ്റ്റർ ലില്ലിസ്, ആനിമേഷൻ സെൻറർ ഡയറക്ടർ ഫാ ബനഡിക്റ്റ്, പാരീഷ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ക്രിസ്റ്റഫർ എന്നിവർ പ്രസംഗിച്ചു .
വിശിഷ്ട വ്യക്തികൾക്ക് സുവിശേഷ പ്രഘോഷണ പരിശീലനത്തിനായി എത്തിച്ചേർന്ന ബഥനി സന്യാസ സഭാ അംഗങ്ങൾ,വിവിധ ഇടവകകളിൽ നിന്നു എത്തിചേർന്ന അൽമായ പ്രതിനിധികൾ, പരിശീലന പരിപാടി നയിക്കുന്ന കറുകുറ്റി മിസ്സിയൊ ടീം അംഗങ്ങൾ എന്നിവർക്കും സിസ്റ്റർ റ്റെസി ബിഎസ്സ് നന്ദി പറഞ്ഞു.ബഥനി സന്യാസിനി സഭ സതേൺ പ്രൊവിൻസിൻറെ ഈ സവിശേഷ ഉദ്യമം എല്ലാവർക്കും ഏറ്റവും അനുഗ്രഹപ്രദമായി തീർന്നു.

