കണ്ണൂർ : കയ്റോസ് കണ്ണൂരിന്റെ നേതൃത്വത്തിൽ കോൾപിംഗ് ദിനാചരണം നടത്തി. കോൾപിംഗ് ഇന്ത്യ നാഷണൽ ബോർഡ് മെമ്പറും കോൾപിംഗ് കണ്ണൂർ രൂപതാ പ്രസിഡണ്ടുമായ ശ്രീമതി മരിയ ഗോരേത്തിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ രൂപതാ മെത്രാൻ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവ് കോപിംഗ് ദിനാചാരണം ഉദ്ഘാടനം ചെയ്തു.
കണ്ണൂർ രൂപതാ സഹായ മെത്രാൻ അഭിവന്ദ്യ ഡെന്നിസ് കുറുപ്പശ്ശേരി പിതാവിന്റെ മെത്രാഭിഷേകത്തിന്റെ ഒന്നാം വാർഷികവും ആഘോഷിച്ചു. ഈ വർഷം BSc നഴ്സിങ്ങിന് അഡ്മിഷൻ എടുത്ത 3 കുട്ടികൾക്ക് ഫിനേറോ ഫൗണ്ടേഷന്റെ ധനസഹായ ചെക്ക് വിതരണം ചെയ്തു.
തുടർന്ന് അംഗപരിമിതി മൂലം അവശത അനുഭവിക്കുന്ന 21 പേർക്ക് വീൽ ചെയറും വാക്കറും വിതരണം ചെയ്തു. കണ്ണൂർ കോപിങ്ങിന്റെ കീഴിലുള്ള 89 ഗ്രൂപ്പുകളിൽ നിന്നും ഗ്രേഡിങ്ങിലൂടെ ബെസ്റ്റ് ഗ്രൂപ്പിനെയും 6 ക്ലസ്റ്റർ ഫെഡറ്റേഷനുകളിൽ നിന്നുമായി ഓരോ ഗ്രൂപ്പുകളെയും തിരഞ്ഞെടുത്തു സമ്മാനം നൽകി.
രൂപതാത്തലത്തിൽ ഏറ്റവും നല്ല പ്രവർത്തകയ്ക്കും ഏറ്റവും പ്രായം ചെന്ന സാമൂഹ്യ പ്രവർത്തകയ്ക്കും മെമെന്റോയും പൊന്നാടായും നൽകി ആദരിച്ചു. കയ്റോസ് ഡയറക്ടർ റവ. ഫാ. ജോർജ്ജ് മാത്യു, ഫെറോന വികാരിമാർ, ഇടവക വികാരിമാർ, കയറോസ് ജനറൽ കോർഡിനേറ്റർ, HR മാനേജർ, കോൾപിംഗ് രൂപതാ കോർഡിനേറ്റർ, താവം പാരിഷ് സെക്രട്ടറി എന്നിവർ സംസാരിച്ചു.
കയ്റോസ് പഴയങ്ങാടി മേഖല കോർഡിനേറ്റർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. വിവിധ ഇടവകകളിൽ നിന്നായി 300 പേർ പങ്കെടുത്തു.

