കോച്ചി: ധന്യ മദർ എലിശ്വയുടെ വരാപ്പുഴയിലെ സ്മൃതി മന്ദിരത്തിൽ മലേഷ്യ പെനാംഗ് രൂപതാ മെത്രാൻ അത്യുന്നത കർദിനാൾ ഡോ.സെബാസ്റ്റ്യൻ ഫ്രാൻസിസ് പുഷ്പാർച്ചന നടത്തി.
ടാൻസാനിയ രൂപത മെത്രാൻ ഡോ.വിൻസൻ്റ് കോസ്മോസ് , സാമ്പിയ രൂപത മെത്രാൻ ഡോ.ജോർജ് കോസ്മോസ് ,മദർ ഏലീശ്വയുടെ നാമകരണ പോസ്റ്റ്ലെറ്റർ ഫാ.മാർക്കോ ചിയേസ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആൻറണി വാലുങ്കൽ,സിടിസി മദർ ജനറൽ സി.ഷാഹില,വികാര്‍ ജനറൽ മോൺ. മാത്യു ഇലഞ്ഞി മിറ്റം, ഓ സി ഡി പ്രൊവിഷ്യൽ ഫാ. അഗസ്റ്റിൻ മുള്ളൂർ,ചാൻസിലർ ഫാ.എബജിൻ അറക്കൽ, എന്നിവർ സന്നിഹിതരായിരുന്നു

