കൊല്ലം : കൊല്ലം റോമൻ കത്തോലിക്ക രൂപതയിൽ വെമ്പുഴ മുതുകുളം ഇടവകയിൽ സെക്യുലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൾപ്പിങ്ങ് ഫാദേഴ്സ് എന്ന വൈദീകരുടെ ഭവനവും പ്രാർത്ഥനാലയവും കൊല്ലം രൂപത മെത്രാൻ റൈറ്റ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആശീർവദിക്കുകയും പുനലൂർ രൂപത മെത്രാനും കോൾപ്പിങ്ങ് വൈദീക സമൂഹത്തിന്റെ സഭാപരമായ സംരക്ഷകനും ആയ റൈറ്റ് റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഭവനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.
കോൾപ്പിങ്ങ് ഫാദേഴ്സ് ഡയറക്ടർ റവ. ഫാ. വിൻസെൻ്റ് എസ്. ഡിക്രൂസ്, വെമ്പുഴ മുതുകുളം ഇടവക വികാരി ഫാ. ജോബി പുളിക്കൽ, മറ്റ് നിരവധി വൈദീകരും സന്യസ്ഥരും ഇടവക സമൂഹവും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

