കൊടുങ്ങല്ലൂർ :ഈശ്വയുടെ ഏലിശ്വ ഗാനം പ്രകാശനം ചെയ്തു. നവം. 8 ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ധന്യ മദർഏലിശ്വയുടെ ഒരു ഗാനം കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ് റവ.ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കോട്ടപ്പുറത്തുവച്ച് സി.മെർ ലിറ്റCTC ക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു.
മദറിൻ്റെ പാവങ്ങളോടുള്ള പക്ഷം ചേരൽ, സ്ത്രീകളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ, വിദ്യാലയങ്ങളും തൊഴിലിടങ്ങളും സ്ഥാപിച്ച ‘മദർ പ്രാർത്ഥനയിൽ ശക്തി പ്രാപിച്ചിരുന്നുവെന്ന് അംബ്രോസ് പിതാവ് പറഞ്ഞു.
ബൈജു ജോസഫ് താളുപ്പാടത്ത് രചന നിർവ്വഹിച്ച് ബേബി ജോൺ കലയന്താനി സംഗീതവും ഗായിക മിഥിലയും സംഗവും ആലാപനയും രാജേഷ് സബാസ്റ്റ്യൻ കോഡിനേഷനും രാജേഷ് ഓർക്കസ്ട്രേഷനും നിർവ്വഹിച്ചു. ചടങ്ങിൽ ബേബി ജോൺ കലയന്താനി, അലക്സ് താളുപ്പാടത്ത് ബേബി ജോസഫ്, രാജേഷ് സബാസ്റ്റ്യൻ ഡാലിയ ജോസഫ്,ലയ എന്നിവർ സന്നിഹിതരായിരുന്നു

