കൊച്ചി : വരാപ്പുഴ അതിരൂപത സെൻറ് വിൻസൻറ് ഡി പോൾ സൊസൈറ്റിയിലെ വനിതാ പ്രവർത്തകർക്കുള്ള സെമിനാർ ഒക്ടോബർ 26ന് ഞായറാഴ്ച നടന്നു . ആശീർഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം അതിരൂപത ഡയറക്ടർ മോൺ. ക്ലീറ്റസ് പറമ്പലോത്ത് ഉദ്ഘാടനം ചെയ്തു.
അതിരൂപതാ പ്രസിഡണ്ട് റോക്കി രാജൻ അധ്യക്ഷത വഹിച്ചു. രണ്ട് സെഷനുകളിൽ നടന്ന ക്ലാസുകൾ ഫാദർ ജിനോ ജോർജ് കടുങ്ങാംപറമ്പിൽ, ആൻറണി കുറ്റിശ്ശേരി എന്നിവർ നയിച്ചു. കൊച്ചുത്രേസ്യ സൈമൺ സ്വാഗതവും ബിൽഫി സെബാസ്റ്റ്യൻ നന്ദിയും പ്രകാശിപ്പിച്ചു.

