കണ്ണൂർ : കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസ്സിയേഷൻ കണ്ണൂർ രൂപത ഏകദിന നേതൃത്വ ശില്പശാല സംഘടിപ്പിച്ചു.
ബർണ്ണശ്ശേരി കത്തീഡ്രൽ ഹോളിൽ അടുത്തു വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി സംസ്ഥാന പ്രസിഡണ്ട് ഷർളി സ്റ്റാൻലിയുടെ അദ്ധ്യക്ഷതയിൽ നടന്ന നേതൃത്വ ശിൽപ്പശാല ഡി എസ് എസ് മദർ ജനറൽ സിസ്റ്റർ ആൻസി ഉത്ഘാടനം ചെയ്തു. അധികാര വികേന്ദ്രീകരണവും ത്രിതല പഞ്ചായത്തും എന്ന വിഷയത്തെക്കുറിച്ച് കണ്ണൂർ രൂപത പാസ്റ്ററിൽ കൗൺസിൽ സെക്രട്ടറി ഷിബു ഫർണ്ണാണ്ടസും സ്ത്രീകളും സാമൂഹൃ നേതൃത്വവും എന്ന വിഷയത്തെക്കുറിച്ച് വാർഡ് മെമ്പർ ഷംജിയും ക്ലാസ്സ് നയിച്ചു.
അടുത്തു വരുന്ന തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ പങ്കാളിത്തം ലഭിക്കേണ്ടതിനെ കുറിച്ച് നടന്ന ഏകദിന സെമിനാറിൽ സംസ്ഥാന ആനിമേറ്റർ സിസ്റ്റർ നിരഞ്ഞ് ജന മുൻ ഡയറക്ടർ ഫാദർ മാർട്ടിൻ രായപ്പൻ , ഡയറക്ടർ ഫാ. ആൻസിൽ പീറ്റർ , ആനിമേറ്റർ സി. പ്രിൻസി സംസ്ഥാന ട്രഷറർ റാണി പ്രതീപ് ജനറൽ സെക്രട്ടറി ഷീജ വിൻസെൻ്റ്. ട്രഷറർ ബിന്ദു റോച്ച, ഷാലി, സുനി,സെലിൻ ജോയ് മെഴ്സി സെബാസറ്റ്യൻ,എലിസബത്ത് കുന്നോത്ത് കെ എൽ സി എ രൂപത വൈസ് പ്രസിഡണ്ട് പ്രീത സ്റ്റാൻലി മെഴ്സിസൈമൺ എന്നിവർ പ്രസംഗിച്ചു.