ഹോ കാർലോ, സ്വർഗ്ഗത്തിന്റെ പുത്രാ,
യൗവനത്തിന്റെ ദീപ്തി തെളിയിച്ച ജ്യോതി സൂര്യാ.
ലോകത്തിൻ്റെ തിരക്കിൽ ധർമ്മം നിറഞ്ഞ
ക്രൂശിൻ്റെ വഴിയിൽ ദൈവസ്നേഹത്തിലൂന്നിയ
ഭൂമിയിലെ ചുവടുകൾ സ്വർഗ്ഗത്തിൻ്റെ വഴി കാട്ടിയായി.
ഡിജിറ്റൽ ലോകം വിശ്വാസത്തിന്റെ തീർത്ഥമായി,
ക്ലിക്കുകളുടെ നടുവിൽ പ്രാർത്ഥന വിരിഞ്ഞു.
മേഘരേഖകളിൽ കോഡിന്റെ താളങ്ങളിൽ, ക്രിസ്തുവിന്റെ മധുരം നിറഞ്ഞൊഴുകി..
യൂക്കറിസ്റ്റിന്റെ മാധുര്യത്തിൽ മുങ്ങി,
ജീവിതത്തെ ദൈവത്തിന് സമർപ്പിച്ചു നീ.
ചെറുപ്രായത്തിന്റെ മുകുളത്തിൽ തന്നെ
വിശുദ്ധിയും ധൈര്യവും തെളിഞ്ഞ് വിരിഞ്ഞു.
ദൈവസ്നേഹത്തിന്റെ വിത്തായി നീ,
യുവഹൃദയങ്ങൾ പ്രചോദിപ്പിക്കുന്ന തീപ്പന്തമായ് .
വേദനയുടെ കടലിൽ വിശ്വാസം തെളിച്ച്, മരണത്തിന്റെ കവാടം താണ്ടി മഹത്വം നിറച്ചു നീ.
ഇന്നു ലോകം നിന്നെക്കുറിച്ച് പാടി,
സ്വർഗ്ഗവും ഭൂമിയും ഒരുമിച്ചു വാഴ്ത്തി.
ഹോ കാർലോ, യുവ വിശുദ്ധാ,
ചെറുപ്രാണങ്ങളിൽ വിശ്വാസത്തിന്റെ തീ തെളിയിക്കാൻ
ഹൃദയനിവാസം നീ കരുണയാൽ മൂടിടു..
നിൻ്റെ വിശുദ്ധ ജീവിതം, യുവഹൃദയങ്ങളിൽ തെളിയുന്ന മാർഗ്ഗദീപമാകട്ടെ .
സുമിൻ ജോയ്