കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന 13-ാമത് അന്തർദേശീയ വല്ലാർപാടം കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ ഇന്ന് ( ഓഗസ്റ്റ് 27) ബുധനാഴ്ച അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് ആരംഭിക്കുന്നു.
അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ പ്രശസ്ത ധ്യാനഗുരു ഫാ.ഡൊമിനിക് വാളന്മനാൽ ആണ് ഈ വർഷത്തെ ബൈബിൾ കൺവെൻഷന് നേതൃത്വം നൽകുന്നത്. ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വെച്ച് ഓഗസ്റ്റ് 27 മുതൽ 31 വരെയാണ് ഈ വർഷത്തെ ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നത്.
എല്ലാദിവസവും വൈകിട്ട് 4 മണി മുതൽ 9 മണിവരെ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വിശ്വാസികൾക്ക് തിരികെ പോകുന്നതിന് യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. വല്ലാർപാടത്ത് നിന്നും പൊന്നാരിമംഗലം, കൂനമ്മാവ്, വള്ളുവള്ളി, ഞാറക്കൽ, എടവനക്കാട്, തേവര, ചാത്യാത്ത്, ചിറ്റൂർ, ചേരാനല്ലൂർ, മഞ്ഞുമ്മൽ, മുപ്പത്തടം, കലൂർ, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ, മാടവന, പേട്ട, വടക്കേക്കോട്ട, തോപ്പുംപടി, കണ്ണമാലി എന്നിവിടങ്ങളിലേക്കാണ് യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്.