കാബോ ഡെൽഗാഡോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ആറു ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തലയറത്തു കൊലപ്പെടുത്തി. മൊസാംബിക്കിലെ വടക്കൻ കാബോ ഡെൽഗാഡോ പ്രവിശ്യയിലെ ചിയുരെ ജില്ലയിലെ ക്രിസ്ത്യൻ ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളുടെ 20 ചിത്രങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക് പ്രവിശ്യ (ISMP) പുറത്തുവിട്ടതായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എംഇഎംആർഐ) വെളിപ്പെടുത്തി. നിരവധി ക്രൈസ്തവ ദേവാലയങ്ങളും വീടുകളും ഭീകരർ തീവച്ചു നശിപ്പിച്ചു.
ചിയൂർ ജില്ലയിലെ നാലു ഗ്രാമങ്ങളിലായിരുന്നു ആക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് സെൻട്രൽ ആഫ്രിക്ക പ്രോവിൻസ് (ഐഎസ് സിഎപി) ആണ് ആക്രമണം നടത്തിയത്. ക്രൈസ്തവർക്കെതിരേ നടന്നത് നിശബ്ദ വംശഹത്യയാണെന്ന് സംഘടന വിശേഷിപ്പിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സംഘടന പുറത്തുവിട്ടിട്ടുണ്ട്. ഐസിസ് പ്രവർത്തകർ ഗ്രാമങ്ങൾ കൊള്ളയടിക്കുന്നതും പള്ളിയും വീടുകളും കത്തിക്കുന്നതും ഫോട്ടോകളിൽ ദൃശ്യമാണ്. ജിഹാദികൾ ക്രൈസ്തവ വിശ്വാസികളുടെ തലയറുത്ത് കൊല്ലുന്നതും നിരവധി അംഗങ്ങളുടെ മൃതദേഹങ്ങളും ചിത്രങ്ങളിൽ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊസാംബിക്കിൽ എട്ടു വർഷമായി ഐഎസ് ഭീകരർ ആക്രമണം നടത്തിവരുന്നുണ്ട്. ജുലൈയിൽ കോംഗോയിൽ ഐഎസ് ഭീകരർ കത്തോലിക്ക പള്ളിയിൽ നടത്തിയ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടിരുന്നു. മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കൻ മൊസാംബിക്കിലെ മെത്രാന്മാര് അടുത്തിടെ വെളിപ്പെടുത്തിയിരിന്നു.
മൊസാംബിക്കിലെ ഐ എസ് ഘടകം ഐ എസ് എം പി അടുത്തിടെ റിലീസ് ചെയ്ത ഇരുപതു ഫോട്ടോകൾ തങ്ങൾ നടത്തിയ നാല് വലിയ ആക്രമങ്ങളുടെ തെളിവാണെന്ന് വാദിക്കുന്നു. നാല് ആക്രമണങ്ങളും മൊസാംബിക്കിൽ ക്രൈസ്തവരുടെ ഗ്രാമങ്ങൾ കൂടുതൽ ഉള്ള ചൂരി ജില്ലയിൽ ആണ് നടന്നിരിക്കുന്നത്.
മൊസാംബിക്കിലെ റിലീജിയസ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ കോൺഫറൻസ് പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ചർച്ച് ഇൻ നീഡിനെ (എ സി എൻ) ആക്രമണത്തെ തുടർന്ന്, ബിഷപ്സ് കോൺഫറൻസ് മൊസാംബിക്കിലെ അരക്ഷിതാവസ്ഥയിൽ ആശങ്ക പ്രകടിപ്പിക്കുകയും രാജ്യത്ത് സമാധാനത്തിനായി പ്രാർഥിക്കുകയും ചെയ്തു. മൊസാംബിക്കിലെ ബെയ്റ അതിരൂപതയ്ക്കായി വിവിധ പരിശീലന കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനത്തിനുള്ളിൽ രണ്ട് വൈദികരെയും വൈദികാർഥിയെയും കൊള്ളക്കാർ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് എ സി എൻ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, മൂന്നുപേരും അപകടനില തരണം ചെയ്തിട്ടുണ്ട്.
ഇരകളിൽ ഒരാളായ ഫാ. തിമോത്തി ബയോനോ ബുർക്കിന ഫാസോയിൽ നിന്നുള്ള വൈദികനാണ്. നിലവിൽ ബെയ്റ അതിരൂപതയുടെ സമർപ്പിതജീവിതത്തിന്റെ എപ്പിസ്കോപ്പൽ വികാരിയാണ്. നസറെ പരിശീലനകേന്ദ്രത്തിന്റെ ചുമതലയും അദ്ദേഹം വഹിക്കുന്നു. മൊസാംബിക്കിൽ അൽ ഷഹാബ് തീവ്രവാദികളുടെ ആക്രമണം തുടരുകയാണ്. പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള കാബോ ഡെൽഗാഡോ പ്രവിശ്യയിൽ ആക്രമണം രൂക്ഷമാണ്.
ഫെബ്രുവരി 25 ലെ റിപ്പോർട്ടിൽ, കവർച്ചാസംഭവം സുരക്ഷാ ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്തതെന്ന് ഇരകളിലൊരാൾ പറഞ്ഞതായി എ സി എൻ ഉദ്ധരിക്കുന്നു. തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ എല്ലാം തന്നെ ക്രൈസ്തവരെ ഉൻമൂലനം ചെയ്യാൻ ലക്ഷ്യം വെച്ചിട്ടുള്ളതാണ്.