ലക്കി ഭാസ്കറിന് ശേഷം മലയാളത്തിന് പുറമെ തെലുങ്കിലും തിളങ്ങി നിൽക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തെലുഗു ചിത്രം വരുന്നു . നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലാണ് . ഒരു സമകാലിക പ്രണയകഥയ്ക്കായാണ് രവി നെലകുടിറ്റിയുമായി ദുല്‍ഖര്‍ ഒന്നിക്കുന്നത്.

മികച്ച തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ പേരുകേട്ട താരത്തിന്റെ കരിയറിലെ 41-ാമത് ചിത്രമായതിനാല്‍ ഡിക്യൂ41 എന്നാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.തെലുഗു സൂപ്പര്‍താരം നാനിയാണ് സിനിമയുടെ ആദ്യ ക്ലാപ്പ് അടിച്ചത്. സംവിധായകൻ ബുച്ചി ബാബു സന സ്വിച്ച് ഓൺ കര്‍മ്മവും നിര്‍വ്വഹിച്ചു. നാനി, ഗുന്നം സന്ദീപ്, രമ്യ ഗുന്നം എന്നിവർ ചേർന്ന് സിനിമയുടെ തിരക്കഥ അണിയറപ്രവർത്തകർക്ക് കൈമാറി.