ന്യൂഡൽഹി: എഴുപത്തിയൊന്നാമത് ദേശീയചലച്ചിത്ര പുരസ്കാരങ്ങൾപ്രഖ്യാപിച്ചു. ബോളിവുഡ്താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ളപുരസ്കാരം പങ്കിട്ടു. ജവാൻ എന്നസിനിമയിലെ പ്രകടനത്തിനാണ്ഷാറൂഖിന് പുരസ്കാരം.
ട്വൽത്ത്ഫെയിൽ എന്ന ചിത്രമാണ് നടൻവിക്രാന്ത് മാസിയെ പുരസ്കാരത്തിന്അർഹനാക്കിയത്. റാണിമുഖർജിയാണ് മികച്ച നടി. മിസ്സിസ്ചാറ്റർജി വേഴ്സസ് നോർവേ എന്നചിത്രത്തിലെ അഭിനയത്തിനാണ്പുരസ്കാരം. മികച്ച സഹനടിക്കുള്ളപുരസ്കാരം ഉള്ളൊഴുക്കിലെഅഭിനയത്തിന് ഉർവശി സ്വന്തമാക്കി.
ഇത് രണ്ടാം തവണയാണ് ഉർവശിമികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം നേടുന്നത്. ‘പൂക്കാലം’എന്ന ചിത്രത്തിലെഅഭിനയത്തിലൂടെ വിജയരാഘവൻമികച്ച സഹനടനുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി. ഇതാദ്യമായാണ് വിജയരാഘവൻ ദേശീയ പുരസ്ക്കാരം നേടുന്നത്.
ദി കേരള സ്റ്റോറി മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിനാണ്. ‘അനിമൽ’ എന്ന ഹിന്ദി ചിത്രത്തിന്റെ റീ-റെക്കോർഡിങ്ങിലൂടെ മലയാളിയായ എം.ആർ.രാജകൃഷ്ണൻ ജൂറിയുടെ പ്രത്യേക പരാമർശം നേടി. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ പുരസ്കാരം 2018 എന്ന ചിത്രത്തിലൂടെ കലാസംവിധായകൻ മോഹൻദാസ് സ്വന്തമാക്കി.