ബാംഗ്ലൂർ : പത്തോളം സന്യാസസഭകളിൽ നിന്നും 46 ഓളം വരുന്ന സെമിനാരി വിദ്യാർഥികൾക്കായ് പ്രേഷിത പ്രവർത്തനം ഇന്ത്യയിൽ എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തപ്പെട്ടു. സി സി ബി ഐയുടെ സെക്രട്ടറിയേറ്റിൽ വെച്ചു നടത്തപ്പെട്ട സെമിനാറിൽ സി മാർഗ്ഗറീത്ത ഡയസ് എസ് സി ബി നേതൃത്വം നൽകി.
സി മാർഗ്ഗരീത്തയുടെ നേതൃത്വത്തിൽ ഉള്ള ഒരു സംഘം ‘മിഷനറി ഔട്ട് റീച്ച് ഇനിഷിയേറ്റീവ് കമ്മ്യൂണിയോ’ ആലുവയിലെ സേക്രെഡ് ഹാർട്ട് ഫിലോസഫി സെമിനാരി സന്ദർശനം നടത്തുകയും ചെയ്തു. ഭാരത്തിലെ ദൈവ ജനത്തിന് വേണ്ടിയുള്ള പ്രേഷിത പ്രവർത്തനത്തിൽ എപ്രകാരം ക്രിയാത്മകമായി പ്രവർത്തിക്കാൻ സാധിക്കും എന്ന് 46 ഓളം വരുന്ന സെമിനാരി വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.
ഇസ്രായേൽ ജനത്തിന്റെ നിലവിളി കേട്ട് മോശയെ നിയമിച്ച പോലെ ഇന്നും ദൈവ ജനത്തിന്റെ ആവശ്യം അറിഞ്ഞു പ്രേഷിത ദൗത്യവുമായി തന്റെ പ്രേഷിതരെ അയക്കുന്നു എന്നും ഓർമിപ്പിച്ചു. സി എം, ഐ വി ഡി, ഓ കാം, ഓ സി ഡി, ഓ ദേയേം, ഓ പ്രേം, ഓ എസ് എ, പി എം ഐ, എസ് സി ജെ, എസ് എം പി എന്നീ സഭകൾ ആണ് സെമിനാരിൽ പങ്കെടുത്ത സന്യാസ സഭകൾ.