കോതമംഗലം: കൽദായ സുറിയാനി സഭയുടെ മുതിർന്ന മെത്രാപ്പൊലീത്ത ഡോക്ടർ മാർ അപ്രേമിൻറെ സംസ്കാരം മറ്റന്നാൾ നടക്കും. ഇന്നും നാളെയും മാർത്ത് മറിയം വലിയ പള്ളിയിൽ പൊതുദർശനം നടക്കും.
ഡോക്ടർ മാർ അപ്രേം കൽദായ സുറിയാനിസഭയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നത് നീണ്ട അൻപത്തിയേഴു വർഷമാണ് .64 വർഷത്തെ പൗരോഹിത്യ ജീവിതം. ആത്മീയ സഞ്ചാരിയെന്ന പേരിൽ ആത്മകഥ പുറത്തിറക്കിയത് കഴിഞ്ഞ മാർച്ചിലായിരുന്നു. മത സാംസ്കാരിക സാമൂഹിക മേഖലകളിൽ സുസമ്മതനായിരുന്നു മാർ അപ്രേം. മാർ ഔഗിൻ കുര്യാക്കോസിനെ ചുമതല ഏൽപിച്ചാണ് വിരമിച്ചത് .
അദ്ദേഹത്തിന് ഓരോ ജന്മദിനത്തിലും ഒരു പുസ്തകം വീതം പ്രസിദ്ധീകരിക്കണമെന്ന നിർബന്ധമുണ്ടായിരുന്നു. അങ്ങനെ, എഴുപത്തിയെട്ടു പുസ്തകങ്ങൾ രചിക്കപ്പെട്ടു .ഒട്ടേറെ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ് . “കാൽവരി ക്രൂശേ നോക്കി ഞാൻ” എന്ന ഗാനം 101 ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്.