ഭോപ്പാൽ : മധ്യപ്രദേശിൽ സുവിശേഷ വിരോധികൾ സാധു വിശ്വാസികളെ വിവസ്ത്രരാക്കി മർദിച്ചു. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ ഇക്കഴിഞ്ഞ ദിവസം ഒരു കൂട്ടം ക്രിസ്തീയ വിരോധികളായ ഗുണ്ടകൾ വ്യാജ മത പരിവർത്തന കുറ്റം ആരോപിച്ച് സാധുക്കളായ ക്രിസ്തീയ വിശ്വാസികളായ സഹോദരന്മാരെ തെരുവിൽ വച്ച് രാത്രിയിൽ പരസ്യമായി വിവസ്ത്രരാക്കിയ ശേഷം അവരെ അതി ക്രൂരമായി മർദിച്ച് അവശരാക്കി.
ക്രിസ്ത്യാനികളായ സഹോദരങ്ങളെ വിവസ്ത്രരാക്കി തെരുവിലൂടെ മർദിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. അതിൽ കുറച്ചു പോലീസ് ഉദ്യോഗസ്ഥരും അക്രമികൾക്ക് അകമ്പടി പോകുന്നതും കാണാം. ജാതിയും പേരും ചോദിക്കുന്നതും ഏതാണ് മതം എന്ന് ചോദിച്ചു തുടരെ തള്ളുന്നതും വിഡിയോയിൽ വ്യക്തമാണ്. സംഭവത്തിനെതിരെയോ കുറ്റവാളികൾക്കെതിരെയോ കേസെടുക്കാൻ പോലും പോലീസ് തയ്യാറല്ല.
മതേതര ഇന്ത്യ എന്ന് വിശേഷിപ്പിക്കുമ്പോഴും രാജ്യത്തിൻറെ നാനാ ഭാഗങ്ങളിൽ ഇതുപോലെ അനേകം ക്രിസ്ത്യാനികൾ ക്രൂരമായി ആക്രമിക്കപ്പെടുമ്പോൾ, ഇതൊന്നും കണ്ടിട്ടില്ല എന്ന മട്ടിലാണ് മോദിയും സ്തുതിപാഠകരും. ഇത്രയും ശക്തമായ മനുഷ്യവകാശ ലംഘനങ്ങൾ നടക്കുമ്പോൾ എങ്ങനെ ഇന്ത്യയെ മതേതര ഇന്ത്യ എന്ന് വിളിക്കാൻ സാധിക്കും ഇത് മതേതര ഇന്ത്യ അല്ല മോദിയുടെ ഭ്രാന്തൻ ഇന്ത്യ ആണ്.