കോട്ടപ്പുറം : കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ 7’s ബൂട്ട്ഡ് ഫുട്ബോൾ ടൂർണ്ണമെന്റ് കെ.സി.വൈ.എം പൊയ്യ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ പൊയ്യ AKMHSS ഗ്രൗണ്ടിൽ വച്ച് നടന്നു . മത്സരത്തിൽ 18 ടീമുകൾ പങ്കെടുത്തു.
കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെൻസൻ ആൽബിയുടെ അധ്യക്ഷത വഹിച്ചു . രൂപത ജനറൽ സെക്രട്ടറി ജെൻസൻ ജോയ് സ്വാഗതം ചെയ്തു. കെ.സി.വൈ.എം ഇരിങ്ങാലക്കുട രൂപതയുടെ മുൻ ജനറൽ സെക്രട്ടറിയും ദേശീയ സംസ്ഥാന സ്കൂൾ കായികമേളയുടെ ടെക്നിക്കൽ അനൗൺസറുമായ രഞ്ജിത്ത് മാത്യു ഉദ്ഘാടനം ചെയ്തു.
സമ്മാനദാനം പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് നിർവഹിച്ചു . കോട്ടപ്പുറം രൂപത എപ്പിസ്കോപ്പൽ വികാരി ഫാ. ഫ്രാൻസിസ്കോ പടമാടൻ, കെ.സി.വൈ.എം കോട്ടപ്പുറം രൂപത ഡയറക്ടർ ഫാ.നോയൽ കുരിശിങ്കൽ, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് പോൾ ജോസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെ.സി.വൈ.എം കാര യൂണിറ്റ് വിജയികളായി . രണ്ടാം സ്ഥാനം കെ.സി.വൈ.എം കോട്ടുവള്ളി യൂണിറ്റും, മൂന്നാം സ്ഥാനം കെ.സി.വൈ.എം മാനാഞ്ചേരിക്കുന്ന് യൂണിറ്റും നേടി.
ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് കാര യൂണിറ്റിലെ ആഷ്ബിൻ അർഹനായി. ടോപ് സ്കോറർ പുരസ്കാരത്തിന് കോട്ടുവള്ളി യൂണിറ്റിലെ ഇമ്മാനുവൽ അർഹനായി. മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരത്തിന് കാര യൂണിറ്റിലെ അമൻ അർഹനായി.