കോട്ടപ്പുറം : കോട്ടപ്പുറം രൂപത 11 – മത് ബൈബിൾ കൺവെൻഷൻ, എല്‍ റൂഹ 2025, നാളെ (മെയ് 25 ) മുതൽ 29 വരെ കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടക്കും.
കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ നേതൃത്വം നൽകും. എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ 9 വരെയായിരിക്കും ധ്യാനം . 25 ന് കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ ഉദ്ഘാടനം ചെയ്യും.
26 ന് കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ദിവ്യബലിക്ക് മഖ്യകാർമികത്വം വഹിക്കും. 29 ന് കോട്ടപ്പുറം രൂപത ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി ദിവ്യബലിയർപ്പിച്ച് സമാപന സന്ദേശം നല്‍കും. കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയായതായി കോട്ടപ്പുറം രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ. ആൻ്റസ് പുത്തൻവീട്ടിൽ അറിയിച്ചു.