കൊച്ചി: വരാപ്പുഴ അതിരൂപതയിലെ വിശ്വാസപരിശീലകരുടെ സംഗമം ഡിഡാക്കെ 2025 മെയ് 18 രാവിലെ 9 മണി മുതൽ 4 മണി വരെ എറണാകുളം പാപ്പാളി ഹാളിൽ സംഘടിപ്പിക്കും.
വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽ
ഉദ്ഘാടനം ചെയ്യും.മതബോധന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ വിശ്വാസപരിശീന അധ്യാപകർക്ക് അഭിവന്ദ്യപിതാവ്ഉപഹാരം നൽകി ആദരിക്കും.
അതിരൂപത വിശ്വാസ പരിശീലന ഡയറക്ടറി ഗുരുനാഥൻ ബിഷപ് പ്രകാശനം ചെയ്യും. വിവിധമത്സരങ്ങളിൽ അതിരൂപതതലത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും തദവസരത്തിൽ വിതരണം ചെയ്യും.
അതിരൂപത ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപറമ്പിൽ അധ്യക്ഷത വഹിക്കും. കമ്മീഷൻ സെക്രട്ടറി ജോസഫ് ഡിക്സൺ സ്വാഗതവും കൺവീനർ ജോസഫ് ക്ലമൻ്റ് നന്ദിയുംപറയും.
കെസിബിസിയുടെ മതാധ്യാപക അവാർഡ്ഫാ. മാത്യു നടക്കൽ പുരസ്കാരം തദവസരത്തിൽ വിതരണം ചെയ്യും.
ഫാ. ജോസ് തോമസ് O Cam നയിക്കുന്ന ധ്യാനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് വരാപ്പുഴ വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും.
വൈകീട്ട് അതിരൂപത ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപറമ്പിലിൻ്റെ നേതൃത്വത്തിൽ അടുത്ത അധ്യയനവർഷത്തെ കർമപദ്ധതികളെ
ക്കുറിച്ചുള്ള വിശദീകരണവും ചർച്ചകളും നടക്കും.
ബൈബിൾ ഓൺ എന്ന മൊബൈൽ ആപ് പരിചയപ്പെടുത്തും.
ഡിഡാക്കെയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ എല്ലാം പൂർത്തിയാ യതായി അതിരൂപത വിശ്വാസപരിശീലന കമ്മീഷൻ ഡയറക്ടർ
ഫാ. വിൻസെൻ്റ് നടുവിലപറമ്പിൽ, കമ്മീഷൻ സെക്രട്ടറി ജോസ് ഡിക്സ്ൺ, കൺവീനർ ജോസഫ് ക്ലമൻ്റ് എന്നിവർ അറിയിച്ചു.