ജെയിംസ് അഗസ്റ്റിൻ
കര്‍ത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളണയ്ക്കും
പ്രാര്‍ഥന സദയം കേള്‍ക്കണമേ
സ്വര്‍ഗപിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായേ
ദിവ്യാനുഗ്രഹമേകണമേ
ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രിത്വമേ
ദിവ്യാനുഗ്രഹമേകണമേ
കന്യമേരി വിമലാംബേ
ദൈവകുമാരനു മാതാവേ
രക്ഷകനൂഴിയിലംബികയെ
പ്രാര്‍ഥിക്കണമേ ഞങ്ങള്‍ക്കായ്
‘പൗര്‍ണമി ചന്ദ്രിക തൊട്ടു വിളിച്ചു പദ്മരാഗം പുഞ്ചിരിച്ചു’
എന്ന ഗാനമടക്കം അനേകം സിനിമാ -നാടക ഗാനങ്ങള്‍ക്കു സംഗീതം നല്കി മലയാളസിനിമയില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഈണങ്ങള്‍ തീര്‍ത്ത മാളിയേക്കല്‍ കൊച്ചു കുഞ്ഞ് അര്ജുനന് എന്ന പേര് 1968-ല്‍ നമ്മുടെ ഭക്തിഗാനചരിത്രത്തിലും മായ്ക്കാനാവാത്ത വിധം എഴുതപ്പെട്ടു.
നമ്മുടെ തിരുക്കര്‍മങ്ങളില്‍ 1968 മുതല്‍ ആലപിച്ചു വരുന്ന മാതാവിന്റെ ലുത്തീനിയയ്ക്ക് സംഗീതം നല്‍കിയത് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകന് അര്ജുനന് മാസ്റ്ററാണ്. മലയാളത്തില്‍ തിരുക്കര്മഗീത ങ്ങള് ഒരുക്കിയപ്പോള്‍ സിനിമകള്‍ക്കും നാടകത്തിനും സംഗീതം നല്‍കിയിരുന്ന അര്ജുനന് മാസ്റ്റര്‍ക്കാണ് ലുത്തീനിയ ഒരുക്കാന്‍ ക്ഷണം ലഭിച്ചത്. ഫാ.ആബേല്‍ എഴുതിയ ലുത്തീനിയ ആദ്യമായി റെക്കോര്‍ഡ് ചെയ്തത് 1970 ലാണ്.
ജോളി അബ്രഹാമിനായിരുന്നു ആദ്യറെക്കോര്ഡിങ്ങിനു ശബ്ദം നല്‍കാനുള്ള ഭാഗ്യമുണ്ടായത്. ജോളി അബ്രഹാമിന്റെ ആദ്യഗാ നവും ഇതായിരുന്നു.
യേശുദാസിന്റെ ശബ്ദവും ആദ്യ മായി റെക്കോര്‍ഡ് ചെയ്തത് അര്ജുനന് മാസ്റ്ററായിരുന്നു. ബംഗ്ളൂരുവിലുള്ള ഡെക്കാന്‍ റെക്കോര്‍ഡ്സ് കമ്പനിയായിരുന്നു നിര്‍മാതാക്കള്‍. ചെറിയ റെക്കോര് ഡുകളില് ഒരു വശത്തു നാല് മിനുട്ടില്‍ താഴെയാണ് പാട്ടുകള്‍ ചേര്‍ക്കാന്‍ സമയം ലഭിക്കുന്നത്. അതുകൊണ്ട് ലുത്തീനിയ മുഴുവന്‍ ചേര്‍ത്തിട്ടില്ല. രണ്ടു പാട്ടുകള്‍ മാത്രമുള്ള ചെറിയ റെക്കോര്‍ഡി ന്റെ മറുവശത്തു ചേര്‍ത്തിരുന്നത് ഫാ.ആബേല്‍ എഴുതി റാഫി ജോസ് സംഗീതം നല്കിയ ‘താല ത്തില്‍ വെള്ളമെടുത്തു വെണ്കച്ചയുമരയില്ചുറ്റി’ എന്നു തുടങ്ങുന്ന പെസഹാദിന ഗാനമാണ്. ജോളി അബ്രഹാം തന്നെയായിരുന്നു ഇതും പാടിയത്. കലാഭവന്റെ ആരംഭകാലത്ത് ഫാ.ആബേലി നോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവരാണ് കെ.കെ.ആന്റണി മാസ്റ്റര്‍, റാഫി ജോസ്, ജോളി എബ്രഹാം എന്നിവരെല്ലാം. ‘പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തില്‍’ എന്ന് തുടങ്ങുന്ന ഗാനം ആബേലച്ചന് എഴുതി കെ.കെ.ആന്റണി മാസ്റ്റര്‍ സംഗീതം നല്‍കിയശേഷം ആദ്യമായി പാടിപ്പിക്കുന്നത് ജോളി അബ്രഹാമിനെക്കൊണ്ടായിരുന്നു. അന്ന് ഒരു സ്പൂള്‍ ടേപ്പില്‍ റെക്കോര്‍ഡ് ചെയ്ത ഗാനം ഈ അടുത്ത നാളുകളില്‍ ജോളി അബ്രഹാം തന്റെ പേജുകളിലൂടെ പുറത്തുവിട്ടിരു ന്നു. പിന്നീട് ഈ ഗാനം യേശുദാസ് പാടുകയായിരുന്നു.
കൊച്ചിയിലെ നാടകവേദികളില്‍ സംഗീതസംവിധായകനായും ഗായകനായും അനേകവര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് അര്ജുനന് മാസ്റ്റര്‍ സിനിമാരംഗത്തെത്തുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ രചനകള്‍ക്കാണ് കൂടുതല്‍ സിനിമകളില്‍ അദ്ദേഹം സംഗീതം നല്‍കിയിട്ടുള്ളത്.
കസ്തൂരി മണക്കുന്നല്ലോ കാറ്റില്‍, നിന്മണിയറയിലെ നിര്‍മല ശയ്യയിലെ, കുയിലിന്റെ മണിനാദം കേട്ടു, ആദാമിന്റെ സന്തതികള്‍, പാലരുവിക്കരയില്‍, നന്ത്യാര്‍വട്ടപ്പൂ ചിരിച്ചു, മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു, ചന്ദ്രക്കല മാനത്തു ചന്ദനനദി താഴത്തു, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, ഓര്‍ശലേമിന്‍ നായകാ, ചെമ്പകത്തൈകള്‍ പൂത്ത മാനത്തു പൊന്നമ്പിളി, എല്ലാ ദുഃഖവും എനിക്കു തരൂ, ശാന്തരാത്രി തിരുരാത്രി തുടങ്ങി നൂറു കണക്കിനു ഹിറ്റ് ഗാനങ്ങള്‍ കൊണ്ടു മലയാള സിനിമാസം ഗീതചരിത്രത്തില് ഇടം നേടിയ അര്ജുനന് മാസ്റ്റര്‍ വിശേഷിക്കപ്പെടുന്നത് ഋഷിതുല്യനായ സംഗീതജ്ഞനെന്നാണ്.
സംഗീതരംഗത്തെ മൂന്നു തലമുറ കളെ പഠിപ്പിക്കാനും പാടിപ്പിക്കാ നും കലാരംഗത്തെ എല്ലാവരു ടെയും സ്നേഹാദരവുകള്‍ ഏറ്റുവാങ്ങാനും കഴിഞ്ഞ അര്ജുനന് മാസ്റ്റര്‍ 2020 ഏപ്രില്‍ 6നു എണ്പത്തിനാലാം വയസ്സില്‍ ലോകത്തോടു വിടപറഞ്ഞു.
നമ്മുടെ പള്ളികളില്‍ മാതാവിന്റെ ലുത്തീനിയ കേള്‍ക്കുമ്പോള്‍ നന്ദിയോടെ ഓര്‍ക്കാം ആബേലച്ചനെയും അര്ജുനന് മാസ്റ്ററേയും.