കൊച്ചി:വരാപ്പുഴ അതിരൂപത യുവജനകമ്മീഷന്റെ നവീകരിച്ച ആസ്ഥാന കാര്യാലയം
ആശിർവദിച്ചു.അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഡോ. ആന്റണി വാലുങ്കല്‍ ആശിർവാദകർമ്മം നിർവഹിച്ചു.
വികാര്‍ ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം ബിസിസി ഡയറക്ടർ റവ.ഫാ. യേശുദാസ് പഴമ്പിള്ളി, ആശീർ ഭവൻ ഡയറക്ടർ ഡോ.വിൻസെന്റ് വാരിയത്ത്,
യൂത്ത് കമ്മീഷന് ഡയറക്ടര്‍ ഫാ.ജിജു ക്ലീറ്റസ് തിയ്യാടി, ജീസസ് യൂത്ത് പ്രൊമോട്ടർ റവ.ഫാ. ആനന്ദ് മണാലിൽ, കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് ഷെറി ജെ തോമസ്,

സി. നോർബട്ട സിടിസി, ഐസിവൈഎം മുൻ പ്രസിഡൻറ് ആൻറണി ജൂഡി കെസിവൈഎം പ്രസിഡണ്ട് രാജീവ് പാട്രിക്,സി എൽ സി പ്രസിഡൻറ് അലൻ, ജീസസ് യൂത്ത് ലീഡർ ബ്രോഡ്വിൻ, യൂത്ത് കമ്മീഷൻ ജോയിൻ സെക്രട്ടറി സിബിൻ, യേശുദാസൻ ലൂയിസ് തണ്ണിക്കോട്ട്, അതിരൂപത യൂത്ത് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കമ്മീഷൻ സെക്രട്ടറി ഫ്രാൻസിസ് ഷെൻസൻ ചടങ്ങിന് നന്ദി അറിയിച്ചു.