പാലക്കാട് : വലിയ നോമ്പിന്റെ ഭാഗമായി കെ സി വൈ എം സുൽത്താൻപേട്ട രൂപതയുടെ നേതൃത്വത്തിൽ പാലക്കാട് സെന്റ്. സെബാസ്റ്റ്യൻ കത്തീഡ്രലിൽ വച്ച് യുവജന ധ്യാനം സംഘടിപ്പിച്ചു.രൂപത പ്രസിഡന്റ് റെക്സ് പതാക ഉയർത്തി.
യുവജനങ്ങളെ എഴുന്നേൽക്കുവിൻ എന്ന വിഷയം മുൻനിർത്തി തിരുവനന്തപുരം ലത്തീൻ അതിരൂപത യൂത്ത് ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാൻഡസ് ധ്യാനം നയിച്ചു.
ഇന്നത്തെ സമൂഹത്തിൽ ലഹരി എത്രത്തോളം കീഴടക്കി എന്നതുമായി ബന്ധപ്പെട്ട് എക്സൈസ് ഓഫീസർ ജിനു ജെയിംസ് യുവജനങ്ങളുമായി സംസാരിച്ചു. രൂപത അധ്യക്ഷൻ അന്തോണി സാമി പീറ്റർ അബീർ വിശുദ്ധ കുർബാന അർപ്പിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു.
കെ സി വൈ എം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള
മുൻ സംസ്ഥാന ട്രഷറർ സാജൻ ജോസ് വികാരി ജനറൽ ഫാ. മരിയ ജോസഫ് പ്രോക്യൂറേറ്റർ ഫാ. അമൽ സേവ്യർ ഫാ. വിജീഷ് എന്നിവർ സന്നിഹിതരായിരുന്നു. വിവിധ യൂണിറ്റുകളിൽ നിന്നുമായി 250 ഓളം യുവജനങ്ങൾ ധ്യാനത്തിൽ പങ്കുചേരുന്നു. ദിവ്യ കാരുണ്യ ആരാധനയോടെ ധ്യാനം അവസാനിച്ചു.