കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അസ്സോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി ഇൻഫെക്ഷൻ കൺട്രോൾ ഡോക്ടറും മൈക്രോബിയളോജിസ്റ്റുമായ ഡോ. രഞ്ജിനി ജോസഫ് ക്ഷയരോഗ ദിന സന്ദേശം നൽകി.
ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് രണ്ടാം വർഷ വിദ്യാർഥികൾ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ, ചികിത്സാമാർഗങ്ങൾ, രോഗം വ്യാപിക്കുന്ന വിധം, അത്തരം രോഗികളോടൊപ്പം എങ്ങനെ പെരുമാറണം തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ചു. തുടർന്ന് ക്ഷയരോഗ പ്രതിരോധ മാർഗങ്ങൾ വിശദമാക്കുന്ന ഫ്ലാഷ് മോബും സ്കിറ്റും പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു. നഴ്സിംഗ് സൂപ്രണ്ട് സി. ഗോൾഡിൻ പീറ്റർ, ശ്രീമതി. സാനിയ ജോസ്, അസോസിയേറ്റ് പ്രൊഫസർ, ലൂർദ് കോളേജ് ഓഫ് നേഴ്സിംഗ് എന്നിവർ പ്രസംഗിച്ചു.
Trending
- പാവപ്പെട്ടവരോടൊപ്പം വിശുദ്ധ കുര്ബാന അർപ്പിച്ച് ലിയോ പാപ്പാ
- ശുഭാൻഷു ശുക്ല നാളെ ഇന്ത്യയിലെത്തും
- മോദിക്ക് ബഹിരാകാശത്തേക്ക് കൊണ്ടുപോയ ത്രിവർണപതാക സമ്മാനിച്ച് ശുക്ല
- സീറോമലബാർ സഭയുടെ സിനഡിന് ആരംഭം
- വിസിമാരുടെ നിയമനം കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി
- വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും
- ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
- മഴ: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ചൊവ്വാഴ്ച അവധി