കൊച്ചി: ധനം ബിസിനസ് മാഗസിൻ സംഘടിപ്പിച്ച പ്രഥമ ഹെൽത്ത് കെയർ സമ്മിറ്റ് ആൻഡ് അവാർഡ് നൈറ്റിൽ എക്സലൻസ് ഇൻ ഓർത്തോപീഡിയാട്രിക് സ് വിഭാഗത്തിൽ കേരളത്തിലെ മികച്ച ഹോസ്പിറ്റലിനുള്ള അവാർഡ് എറണാകുളം ലൂർദ് ആശുപത്രി കരസ്ഥമാക്കി.
ഓർത്തോപീഡിയാട്രിക്സ് ചികിത്സാരംഗത്ത് റോബോട്ടിക് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കിയതിനും കഴിഞ്ഞ ഒരു വർഷക്കാലം ഓർത്തോ പീഡിയാട്രിക്സ് ചികിത്സാ രംഗത്ത് പുലർത്തിയ മികവിനുമാണ് അംഗീകാരം ലഭിച്ചത്. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര, ഓർത്തോ പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. ജോൺ ടി ജോൺ, സീനിയർ കൺസൾട്ടന്റ് ഡോ. ജോയ്സ് വർഗ്ഗീസ് എന്നിവർ NABH ബോർഡ് അംഗം ഡോ. ഗിരിധർ ജെ. ഗ്യാനിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി.
രാജ്യത്തെ ആരോഗ്യ മേഖലയിൽ ഗുണമേന്മ വിലയിരുത്തുന്നതിൽ പ്രഗൽഭരായ വ്യക്തികൾ ഉൾപ്പെട്ട സ്വതന്ത്ര ജൂറിയാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻ്റ് പ്രോഗ്രാമിന്റെ ക്രൈസിസ് മാനേജ്മെൻ്റ് വിഭാഗത്തിൻ്റെ ഓപ്പറേഷൻസ് മാനേജർ ഡോ. മുരളി തുമ്മാരുകുടി സന്നിഹിതനായിരുന്നു.