പറവൂർ: ദൈവദാസൻ തിയോഫിലസ് പാണ്ടിപ്പിള്ളി അച്ഛന്റെ കബറിടം സ്ഥിതി ചെയ്യുന്ന കോട്ടപ്പുറം രൂപതയുടെ മടപ്ലാതുരുത്ത് സെന്റ് ജോർജ് ഇടവകയിൽ വെച്ച് രൂപതയിലെ കേരള ലാറ്റിൻ വുമൺസ് അസോസിയേഷന്റെ വനിത ദിനആഘോഷം നടത്തി.
കോട്ടപ്പുറം രൂപത ചാൻസിലർ ഫാദർ. ഷാബു കുന്നത്തൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ KLCWA രൂപത ഡയറക്ടർ ഫാദർ ലിജോ മാത്യു താണപ്പിള്ളി അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും മുൻനിരയിലുള്ള സാമൂഹ്യപ്രവർത്തകയും എൻഡോസൾഫാൻ ദുരിതബാധിതർക്ക് തണലായി പ്രവർത്തിക്കുന്ന ദയാഭായി മുഖ്യപ്രഭാഷണം നടത്തി.
കുടുംബം സ്ത്രീകളുടെ കൈകളിൽ ആണെന്നും, സ്ത്രീകൾ മുൻകൈയെടുത്താൽ ഇന്ന് ലഹരിയുടെ നീരാളി പിടുത്തത്തിൽ പെട്ടു കിടക്കുന്ന യുവജനങ്ങളെ നന്മയുടെ പാതയിലേക്ക് കൊണ്ടുവരാൻ സ്ത്രീക്ക് കഴിയൂ എന്നും മക്കളോട് സംസാരിക്കാനും അവരോടൊപ്പം ഭക്ഷണം കഴിക്കാനും സമയം ചില വിടണം എന്നും ഊന്നിപ്പറയുകയുണ്ടായി
എൻഡോസൾഫാൻ ദുരന്തബാധിതരുടെ പ്രശ്നങ്ങളുടെ ആഴം എത്രത്തോളം വലുതാണെന്നും “ഞാൻ കാസർഗോഡിന്റെ അമ്മ” എന്ന തെരുവു നാടകത്തിലൂടെ ദയാഭായി ജനങ്ങളെ ബോധ്യപ്പെടുത്തി.
ഇന്നും അതിന്റെ തീവ്രതയ്ക്ക് ഒരു കുറവും വന്നിട്ടില്ല എന്ന് ആഴമായി ചിന്തിക്കാൻ പ്രചോദാത്മകമായിരുന്നു ആ നാടകം. കോട്ടപ്പുറം രൂപത BCC ഡയറക്ടർ റവറന്റ് ഫാദർ നിമേഷ് കാട്ടാശ്ശേരി അനുഗ്രഹ പ്രഭാഷണവും നടത്തി. സമൂഹത്തിലെ കൗമാരക്കാരായ മക്കളെ ലക്ഷ്യം വെച്ചുകൊണ്ട് സമൂഹത്തിൽ നടമാടി കൊണ്ടിരിക്കുന്ന ലഹരി മാഫിയ ക്കെതിരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുള്ള ബൃഹത് യജ്ഞത്തിൽ സർക്കാർ സംവിധാനങ്ങൾ ആയ പോലീസ്, എക്സൈസ് എന്നിവരോടൊപ്പം
കോട്ടപ്പുറം രൂപതയിലെ KLCWA അംഗങ്ങൾ രൂപത ആനിമേറ്റർ അഡ്വക്കേറ്റ് അഞ്ജലി സൈറസ് നേതൃത്വത്തിൽ പ്രതിജ്ഞ ചെയ്തു.
KRLCBC വിമൻസ് കമ്മീഷൻ സെക്രട്ടറി സിസ്റ്റർ എമ്മ മേരി മടപ്ലതുരുത്ത് സെന്റ് ജോർജ് ഇടവക വികാരി ഫാദർ ജോസ് കോട്ടപ്പുറം, KLCWA സംസ്ഥാന ജനറൽ സെക്രട്ടറി മെറ്റിൽഡാ മൈക്കിൾ, KLCWA ഭാരവാഹികളായ ധന്യ അനീഷ്, ഷൈനി തോമസ്, ബെസ്സി ഐസക്, നൈന ബേസിൽ, മേരി ജോസഫ്, എൽ സി, ഷൈനി സഞ്ജയ്, പ്രിയ പീയൂസ്, ഓമന, ബിനു വിവിയൽ, സീലിയ,
ഡെയ്സി ബാബു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
കോട്ടപ്പുറം രൂപതKLCWA പ്രസിഡന്റ് റാണി പ്രദീപ് സ്വാഗതവും KLCWA രൂപതാ സെക്രട്ടറി ഷൈബി ജോസഫ് കൃതജ്ഞതയും പറഞ്ഞു. “മാനിഷാദ” ലഹരിക്കെതിരെ ബോധവൽക്കരണവുമായി ഫ്ലാഷ് മോബ് ഷെറിൻ സാജു & ടീം അവതരിപ്പിച്ചു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധിയായ നികിത ജോബിയെ ആദരിച്ചു