നെയ്യാറ്റിൻകര : നിഡ്സ് 29 -ാം വാർഷിക സമാപന സമ്മേളനം ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചു. നിഡ്സ് പ്രസിഡൻ്റ് മോൺ. ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി ഉത്ഘാടനം ചെയ്തു.
നെയ്യാറ്റിൻകര രൂപതാബിഷപ്പ് ഡോ. വിൻസൻ്റ് സാമുവൽ,നെയ്യാറ്റിൻകര ലത്തീൻ രൂപത സഹ മെത്രാൻ ഡോ.സെൽവരാജൻ, നെയ്യാറ്റിൻകര നിയോജക മണ്ഡലം എം.എൽ.എ. ആൻസലൻ,കോവളം നിയോജക മണ്ഡലം എംഎൽഎ വിൻസൻ്റ് , രൂപത വികാരി ജനറൽ മോൺ. ഡോ. വിൻസൻ്റ് കെ. പീറ്റർ, നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി.ആൻ്റോ, ശുശ്രൂഷ കോ -ഓർഡിനേറ്റർ വി.പി. ജോസ്, കമ്മീഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ്,ആരോഗ്യ തിരുവനന്തപുരം ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ, KSBCDC നെയ്യാറ്റിൻകര മാനേജർ അനില, നിഡ്സ് മേഖല കോ-ഓർഡിനേറ്റർ ഫാ. അജു അലക്സ്,ഫെഡറൽ ബാങ്ക് നെയ്യാറ്റിൻകര ബ്രാഞ്ച് ചീഫ് മാനേജർ സ്മിത രാജൻ,നെയ്യാറ്റിൻകര രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ, പേയാട് സെൻറ് സേവിയേഴ്സ് ഹൈസ്കൂൾ വിദ്യാർത്ഥിനി
ആൻ മരിയ, വർക്കിംഗ് കൺവീനർ അൽഫോൻസ ആൻ്റിൽസ് എന്നിവർ സംസാരിച്ചു. വാർഷികറിപ്പോർട്ട് പ്രകാശനം, എൻ.റ്റി.ജോർജ്ജ് മെമ്മോറിയൽ അവാർഡ്, ഭിന്ന ശേഷി കുട്ടികളുടെ സ്വയംതൊഴിൽ പരിശീലനത്തിൻ്റെ സർട്ടിഫിക്കറ്റ് വിതരണം, നമുക്കായ് നമ്മുടെ നിഡ്സ് – കാൻസർ രോഗി സഹായം, KLM സംസ്ഥാന തല വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, ദേവദാസ് മെമ്മോറിയൽ അവാർഡ് വിതരണം എന്നിവ യും സംഘടിപ്പിച്ചു.
Trending
- ആശുപത്രി ഭരണത്തില്‍ അടിയന്തിര പരിഷ്കാരം വേണം: ഡോ. ബി ഇഖ്ബാല്‍
- ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലി’ന് യു.എസ് സെനറ്റിന്റെ അംഗീകാരം
- ചെല്ലാനത്ത് കടല്‍ഭിത്തി: 306 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്ക് അനുമതി
- മൽസ്യ സമ്പത്തിനു നാശം വിതക്കാൻ മീൻ പിടിക്കാൻ വൻകിട കമ്പനികൾ
- വിശുദ്ധ തോമശ്ലീഹയുടെ തിരുനാളും രൂപതാദിനാഘോഷവും നാളെ
- കണ്ണമാലിയിൽ കടൽഭിത്തി നിർമ്മാണം പുനരരാംഭിക്കുന്നത് ആശ്വാസകരം: കെആർഎൽസി സി
- NIDS പഠനോപകരണ വിതരണം
- വൈദീക ജൂബിലിക്ക് ആരംഭം