പാലക്കാട്: പാലക്കാട് സുൽത്താൻപേട്ട് രൂപത 2025 ജൂബിലി വർഷത്തോടനുബന്ധിച്ചു വിവാഹത്തിന്റെ സുവർണ്ണ, രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെയും, മുന്നോ അതിൽ കൂടുതലോ മക്കളുള്ള ദമ്പതികളുടെയും സംഗമം, പാലക്കാട് സെന്റ്. സെബാസ്റ്റ്യൻ കത്തീഡ്രൽ ദേവാലയത്തിൽ സംഘടിപ്പിച്ചു.
രൂപതാ മെത്രാൻ പീറ്റർ അബിർ അന്തോണിസാമി ദമ്പതികളെ ആദരിച്ചു. വികാർ ജനറൽ മോൻസിഞ്ഞോർ മരിയ ജോസഫ്, രൂപത പ്രോക്യൂറേറ്റർ ഫാ. ആന്റണി സേവ്യർ പയസ്, മിനിസ്ട്രി കോർഡിനേറ്റർ ഫാ. ബെൻസിഗർ സിൽവദാസൻ എന്നിവർ നേതൃത്വം നൽകി. വിവിധ ഇടവകളിൽ നിന്നായി വൈദികരും, സന്യസ്തരും, അൽമായരും പങ്കെടുത്തു.