വരാപ്പുഴ: അതിരൂപതയുടെ മുൻ സഹായ മെത്രാനായിരുന്ന ഡോ: ആൻ്റണി തണ്ണിക്കോട്ടിൻ്റെ 41 – മത് ചരമവാർഷികാനുസ്മരണം നടത്തി. ആലുവ ബഥേനി സിറോ മലങ്കര ആശ്രമത്തിലെ ഫാ:ബോസ്കോ ഫിലിപ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്തു.
ബിഷപ്പ് ഡോ. ആൻ്റണി തണ്ണിക്കോട്ട് ഭക്തനും പണ്ഡിതനും തീഷ്ണമതിയുമായ ഒരു പിതാവായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ കത്തോലിക്ക സഭയ്ക്കാം ഏറെ മാർഗ്ഗദീപമായിരുന്നുവെന്നും അനുസ്മരണം ഉദ്ഘാടനം ചെയ്ത ഫാ. ബോസ്ക്കോ പറഞ്ഞു.ട്രസ്റ്റ് പ്രസിഡണ്ട് ആൻ്റണി തണ്ണിക്കോട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കൂഞ്ഞു കുഞ്ഞു ആൻ്റണി, റോയി തണ്ണിക്കോട്ട്, ടി.ഐ. ജോസഫ് തണ്ണിക്കോട്ട് , തോബിയാസ് ജോസഫ്, വർഗ്ഗീസ് തോമസ്, ആൻ്റണി ജോസഫ്, എന്നിവർ പ്രസംഗിച്ചു.
ജറോം എം ജിബി തണ്ണിക്കോട്ട് പിതാവിൻ്റെ മദ്ധ്യസ്ഥ സഹായ പ്രാർത്ഥന ചൊല്ലി കൊടുത്തു. ഹന്നമരിയ ജിനിൽ പ്രാർത്ഥന ഗാനങ്ങൾ ആലാപിച്ചു. തണ്ണിക്കോട്ട് ഫാമിലി ട്രസ്റ്റ് ആണ് അനുസ്മരണം സംഘടിപ്പിച്ചത്. 1984 ഫെബ്രുവരി 24-ന് വരാപ്പുഴ അതിരുപതയുടെ സഹായ മെത്രാൻ ആയിരിക്കുമ്പോഴാണ് ബിഷപ്പ് ഡോ. ആൻ്റണി തണ്ണിക്കോട്ട് കാലം ചെയ്തത്.