വെള്ളറട: പ്രസിദ്ധ പരിസ്ഥിതി തീർത്ഥാടന കേന്ദ്രമായ മൗണ്ട് കാർമ്മൽ ഇക്കോ പിൽഗ്രീം കേന്ദ്രo വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചിട്ടുള്ളവർക്കായി നൽകുന്ന 2024ലെ പീസ് ഫെസ്റ്റ് എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു.
നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ഐ.എ.എസ്, നേത്ര രോഗ ചികിത്സാ വിദഗ്ധൻ ഡോ.കെ. പയസ് എന്നിവർക്കാണ് അവാർഡ് ലഭിക്കുന്നത്. 2023 ലാണ് ആദ്യമായി പീസ് ഫെസ്റ്റ് എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ലത്തീൻ അതിരൂപതാ മുൻ ആർച്ച്ബിഷപ് ഡോ.സൂസപാക്യം, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വികാരി ജനറൽ മോൺ.ജി. ക്രിസ്തുദാസ് എന്നിവർക്കാണ് അവാർഡ് ലഭിച്ചത്.
68-മത് തെക്കൻ കരിശുമല മഹാ തീർത്ഥാടനത്തിന്റെ പൊതുസമ്മേളനത്തിൽ വെച്ച് അവാർഡ് നൽകുമെന്ന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറലും തീർത്ഥാടന കേന്ദ്രo ഡയറക്ടറുമായ മോൺ. ഡോ. വിൻസെന്റ് കെ പീറ്റർ അറിയിച്ചു. 2025 മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെയും ഏപ്രിൽ 17, 18 (പെസഹാ വ്യാഴം,ദു:ഖവെള്ളി )തിയതികളിലുമായാണ് 68 -ാമത് തീർത്ഥാടനം നടക്കുന്നത്.