മുനമ്പം : മുനമ്പത്തിന് ഭാരതത്തിന്റെ മുഴുവൻ മുഖമാണെന്നും ഇനിയൊരു മുനമ്പം ആവർത്തിക്കരുത് എന്നും ഇരിങ്ങാലക്കുട ബിഷപ്പും കെസിബിസി വൈസ് പ്രസിഡന്റുമായ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ.
എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരുകളും കോടതിയും, ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ആണ് എന്ന് അദ്ദേഹം പറഞ്ഞു. മത നിയമങ്ങളുടെ പേരിലുള്ള വിവേചനങ്ങളും അനീതിയും ഒഴിവാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ നേതൃത്വത്തിൽ മുനമ്പം നിരാഹാര സമരത്തിൻ്റെ നൂറാം ദിനത്തിൽ നടന്ന രാപകൽ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.