കൊച്ചി : എറണാകുളം കളക്ട്രേറ്റിൽ കോൺഫറൻസ് ഹാളിൽ നടന്ന വക്കഫ് – മുനമ്പം കമ്മീഷൻ റിട്ട ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ സിറ്റിംഗ് മുമ്പകെ KRLCC , KLCA , KCYM എന്നീ സംഘടനകൾ ഹർജികൾ സമർപ്പിച്ചു.
കേരള റീജിയണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ ( KRLCC ) യ്ക്ക് വേണ്ടി ജനറൽ സെക്രട്ടറി ഡോ ഫാ ജിജു ജോർജ് അറക്കത്തറ , വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവരും , കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( KLCA ) യ്ക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് , ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി എന്നിവരും , KCYM ( ലാറ്റിൻ ) ന് വേണ്ടി സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന , ജനറൽ സെക്രട്ടറി ശ്രീ അനുദാസ് എന്നിവരും പരാതിയിൽ ഒപ്പ് വച്ചു . കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( KLCA ) സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് കമ്മീഷൻ മുമ്പകെ KLCA , KRLCC , KCYM എന്നീ സംഘടനകൾക്ക് വേണ്ടി നേരിട്ട് ഹാജരായി .
മുനമ്പം ജനതയ്ക്ക് നീതി ലഭിയ്ക്കുന്നതിനു വേണ്ടി നിയമ പോരാട്ടങ്ങൾ തുടരും എന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് , ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.