മുനമ്പം: മുനമ്പം പ്രശ്ന പരിഹാരത്തിനുള്ള ജുഡീഷ്യൽ കമ്മീഷന്റെ രണ്ടാമത്തെ ഹിയറിങ് എറണാകുളം കളക്ടറേറ്റിൽ നടന്നു. ഭൂസംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് സീനിയർ അഭിഭാഷകനായ ജോർജ് പൂന്തോട്ടം ഹാജരായി. മുനമ്പത്തെ ജനങ്ങൾ ഫറൂഖ് കോളേജിൽ നിന്നും ഭൂമി വാങ്ങാനുണ്ടായ കാരണം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ ആറ് പ്രാവശ്യം ഫറൂഖ് കോളേജിന് ഗിഫ്റ്റ് കിട്ടിയ ഭൂമിയാണെന്ന് പരാമർശിച്ചത് കൊണ്ടാണെന്ന് ജോർജ് പൂന്തോട്ടം ചൂണ്ടിക്കാണിച്ചു.
33 വർഷമായിഎല്ലാ റവന്യൂ അവകാശങ്ങളോടും കൂടി താമസിച്ചു വരുന്നവരാണ് ഭൂസമരക്ഷണസമിതി അംഗങ്ങൾ എന്നും അവർക്ക് നോട്ടീസ് കൊടുക്കാതെ സർവ്വേ നടത്താതെ ഭൂമി വഖഫ് രജിസ്റ്ററിൽ പെടുത്തിയത് സുപ്രീംകോടതി വിധികളെ ഉദ്ധരിച്ച് വാദിച്ചു. കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ.ആന്റണി തറയിൽ, ഭൂ സംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി എന്നിവർ കമ്മീഷനു മുന്നിൽ ഹാജരായിരുന്നു.
ഒരിക്കൽ വഖഫ് ആയി കൊടുത്താൽ നിബന്ധനകൾ ബാധകമല്ലെന്ന് മുനമ്പം തീരഭൂമി വഖഫ് തന്നെയാണെന്നും വഖഫ് ബോർഡ് വാദിച്ചു.
ഈ പ്രശ്നം വഖഫ് ബോർഡും ഫറൂഖ് കോളേജും തമ്മിൽ പരിഹരിക്കണമെന്നും താമസക്കാർ ഒരിക്കലും ഇതിൽ ബലിയാടാകരുതെന്നും കമ്മീഷൻ വാക്കാൽ പറഞ്ഞു.