നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ജീസസ് ഫ്രട്ടേണിറ്റി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര സ്പെഷ്യൻ സബ്ജയിലിൽ NIDS പ്രസിഡൻ്റും നെയ്യാറ്റിൻകര രൂപത വികാരി ജനറലുമായ മോൺ. ജി. ക്രിസ്തുദാസിൻ്റെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ജയിൽ അന്തേവാസികൾക്ക് വേണ്ടി ഒരു സ്മാർട്ട് T V സമ്മാനിച്ചു .
NIDS ഡയറക്ടർ വെരി.റവ. ഫാ.രാഹുൽ ബി. ആൻ്റോയുടെ സാന്നിദ്ധ്യത്തിൽ സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഷിജു കെ.രാജു, മോൺ. ജി. ക്രിസ്തുദാസിൽ നിന്നും നിന്നും സ്വീകരിച്ചു. സബ്ജയിൽ അസി. സൂപ്രണ്ട് സുരേഷ് റാം, കമ്മീഷൻ സെക്രട്ടറി അൽഫോൻസ ആൻ്റിൽസ് എന്നിവർ സംസാരിച്ചു. ജന്മദിന കേക്ക് മുറിക്കുകയും സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഷിജു കെ.രാജു ബഹു. മെമൻ്റോ നൽകി ആദരിക്കുകയും ചെയ്തു. ജീസസ് ഫ്രട്ടേണിറ്റി നെയ്യാറ്റിൻകര യൂണിറ്റിലെ ഭാരവാഹികളുടെയും അംഗങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടായിരുന്നു.