കണ്ണൂർ: പരിശുദ്ധ ഫ്രാൻസീസ് പാപ്പ ആഹ്വാനം ചെയ്ത ആഗോള കത്തോലിക്ക സഭയുടെ 2025 ജൂബിലി വർഷത്തിന് കണ്ണൂർ രൂപതാതല ആഘോഷങ്ങൾക്ക് രൂപതായുടെ ഭദ്രാസന ദേവാലയമായ ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ തുടക്കമായി.
സെന്റ് തെരേസാസ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രാർഥനയും കുരിശ്ശാശീർവാദവും നടന്നു. തുടർന്നു പ്രത്യാശയുടെ കുരിശ് വഹിച്ചു കൊണ്ട് കത്തീഡ്രലിലേക്കക്ക് പ്രദക്ഷിണമായി അഭിവന്ദ്യ പിതാക്കന്മാരും, വൈദീക – സന്യസ്ത – അല്മായ പ്രതിനിധികളും , ജൂബിലി ലോഗോ കൈകളിലേന്തി രൂപതയിലെ പാരിഷ് കൗൺസിൽ സെക്രട്ടറിമാരും, മതാദ്ധ്യാപകരും പ്രദക്ഷിണത്തിൽ പങ്കെടുത്തു.
പ്രത്യാശയുടെ കുരിശ് കത്തീഡ്രൽ ദൈവാലയത്തിൽ സ്ഥാപിച്ചു.
പ്രതീക്ഷയുടെ തീർത്ഥാടകർ എന്നതാണ് ജൂബിലിയുടെ പ്രമേയം. 2026 ജനുവരി ആറിന് യേശുവിന്റെ പ്രതൃക്ഷീകരണ തിരുനാൾ ദിനത്തിൽ ജൂബിലി വർഷം ഔദ്യോഗികമായി സമാപിക്കും.
വലിയ പ്രതിസന്ധികൾക്കു നടുവിലും ജീവനിലേയ്ക്കുള്ള പ്രത്യാശയോടെ ജീവിക്കാൻ നാം വിളിക്കപ്പെട്ടിരീക്കുന്നു. വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും നവീകരണത്തിന്റെയും അനുഭവം പ്രധാനം ചെയ്യുന്ന ജൂബിലി ആഘോഷങ്ങളിൽ’ വിശ്വാസകൾക്ക് വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാനും പുണ്യപ്രവ്യത്തികൾ ചെയ്യാനും അവരുടെ പാപങ്ങൾ മോചിക്കുവാനുമള്ള പ്രത്യേക അവസാരമാണ് ജൂബിലി വർഷമെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു.
വിശ്വാസിയുടെ മുന്നിലുള്ള കുരിശ് വിശ്വാസത്തിന്റെയും പ്രത്യാശയുടെയും അടയാളമാണ്. ജീവിത പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഈ കുരിശിലെ പ്രത്യാശ ശക്തിയായി മാറുന്നു എന്ന് രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി പറഞ്ഞു.
തുടർന്നു ആഘോഷമായ സമൂഹബലിയും നടന്നു. ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിച്ചു. സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി, വികാരി ജനറൽ ഡോ. മോൺ. ക്ലാരൻസ് പാലിയത്ത് രുപതയിലെ വൈദികരും സഹകാർമികരായിരുന്നു.
ആഗോള കത്തോലിക്കാ സഭയുടെ മഹാജൂബിലി വർഷാഘോഷങ്ങൾക്ക് തുടക്കം കുറിച്ചകൊണ്ട് ആശിർവദീച്ച പ്രത്യാശയുടെ കുരിശ് വഹിച്ച്കൊണ്ട് കണ്ണൂർ രുപത ബിഷപ് ഡോ. അലക്സ് വടക്കുംതല, സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ കാത്തീഡ്രൽ ദേവാലയത്തിലേക്ക് നടന്ന പ്രദക്ഷിണം.