കൊച്ചി:വരാപ്പുഴ അതിരൂപതയും റെഡ് എക്സൽ മീഡിയ ഹബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾ ജിംഗിൾ വൈബ്സ് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ ഉദ്ഘാടനം ചെയ്തു.
വ്യവസായ മന്ത്രി പി രാജീവ് , എം.പി. ഹൈബി ഈഡൻ, കൊച്ചി മേയർ അനിൽകുമാർ,എംഎൽഎ ടി.ജെ വിനോദ് ,കോഡിനേറ്റർ ഫാദർ യേശുദാസ് പഴമ്പിള്ളി, മോൺ. മാത്യു കല്ലിങ്കൽ, അഡ്വക്കേറ്റ് ഷെറി തോമസ്, കൗൺസിലർ മനു ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു എറണാകുളം സെൻ്റ് ആൽബർട്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ , 28 വരെ നീണ്ടുനിൽക്കുന്ന മേളയിൽ രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കും.
2500 പേർക്ക് ഇരിക്കാവുന്ന പന്തലിൽ പ്രശസ്തരായ കലാകാരന്മാരുടെ വിവിധങ്ങളായ പരിപാടികൾ എല്ലാ ദിവസവും വൈകിട്ട് ഉണ്ടായിരിക്കും. നൂറോളം സ്റ്റാളുകളിലായി ഫുഡ് കൗണ്ടറുകൾ ,ആധുനിക വസ്തുക്കളുടെ വില്പന കേന്ദ്രങ്ങൾ, കുട്ടികൾക്കും, മുതിർന്നവർക്കും വിനോദ കേന്ദ്രങ്ങൾ എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പ്രവേശന ഫീസ് 50 രൂപ മാത്രമായിരിക്കും.
ഇന്ന് വൈകിട്ട് 5 മണിക്ക് സി എ സി മ്യൂസിക് കൾച്ചറൽ ഇവൻ്റ്. 7 ന് പിന്നണി ഗായകൻ വിപിൻ സേവ്യർ , സ്റ്റാൻഡ് അപ് കോമേഡിയൻ രാജേഷ് കടവന്ത്ര എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന മൂൺലൈറ്റ്സ് മെഗാ മ്യൂസിക് ഇവൻറ്.
നാളെ വൈകിട്ട് 5 ന് ഫാദർ ജോസഫ് തട്ടാരശ്ശേരി അവതരിപ്പിക്കുന്ന ഗാനസന്ധ്യ. ഏഴുമണിക്ക് സഹൽ ബാബു അവതരിപ്പിക്കുന്ന ദ ആർട്ട് ഓഫ് ബബിൾസ്-ബബിൾസ് ഷോ.
ക്രിസ്മസ് ദിനത്തിൽ വൈകിട്ട് 5 മണിക്ക് കേരളവാണി ക്രിസ്മസ് പ്രോഗ്രാംസ് .
7 ന് ലിബിൻ സക്കറിയ ബാൻഡ്, കീർത്തന സ്മിത ഷാജി അവതരിപ്പിക്കുന്ന മ്യൂസിക്കൽ ബാൻഡ് മെഗാ ഷോ.
26 ന് വൈകിട്ട് 5 മണിക്ക് കെ എൽ സി എ ക്രിസ്മസ് ഉത്സവ്, വൈകിട്ട് 7 ന് കാഞ്ഞൂർ നാട്ടുപൊലിമ നാടൻപാട്ട്ന്
27 ന് വൈകിട്ട് 5 ന് ഇ. എസ് .എസ്.എസ്.ക്രിസ്മസ് ഈവെൻ്റ്സ്. ഏഴുമണിക്ക് വൗ ഷോ.
28 ന് വൈകിട്ട് 5 ന് യൂത്ത് ഇയർ ക്ലോസിങ് സെലിബ്രേഷൻ.
7 ന് ലയ തരംഗം-ചെണ്ട, വയലിൻ, കീബോർഡ് മ്യൂസിക്കൽ ഫ്യൂഷൻ ഷോ.