കൊച്ചി: തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ സാന്റോ ക്ലോസിന്റെ വേഷം ധരിച്ച് ക്രിസ്തുമസ് റാലി നടത്തി.
വികാരി ഫാ.ജൂഡിസ് പനക്കൽ റാലി ഉദ്ഘാടനം ചെയ്തു. ഫാ.പാക്സൻ ഫ്രാൻസിസ് പള്ളിപ്പറമ്പിൽ, ഫാ.റാഫേൽ കോമരഞ്ചാത്ത് തുടങ്ങിയവർ നേതൃത്വവും നൽകി.