കൊച്ചി: കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിലും നടത്തിവരുന്ന ജനജാഗരം എന്ന ജനസമ്പർക്ക പരിപാടി ഇടക്കൊച്ചി ഫെറോനയിൽ തോപ്പുംപടി കാത്തലിക്ക് സെൻ്ററിൽ വച്ച് കൊച്ചി രൂപത വികാരി ജനറൽ മോൺ.ഷൈജു പര്യാത്തുശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഫെറോന വികാരി ഫാ. ജോപ്പി കൂട്ടുങ്കൽ അധ്യക്ഷത വഹിച്ചു .അല്മായ കമ്മീഷൻ ഡയറക്ടർ ഫാ.ആന്റണി കുഴിവേലിൽ വിഷയം അവതരിപ്പിച്ചു. കേരളത്തിൽ ലത്തീൻ സമുദായം നേരിടുന്ന പ്രശ്നങ്ങൾ – പ്രതിസന്ധികൾ – പ്രതിവിധികൾ എന്ന വിഷയത്തിൽ അഡ്വ. ബി.ജെ. യേശുദാസ്, ജോളി പവേലിൽ, കെ.എൽ.സി.ഡബ്ലു.എ. സംസ്ഥാന ജന. സെക്രട്ടറി മെറ്റിൽഡ മൈക്കിൾ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
പ്രാദേശിക വികസന പ്രശ്നങ്ങളും അധികാരത്തിലെ പങ്കാളിത്തം സംബന്ധിച്ചു വിഭവങ്ങളുടെ നിതിപുർവ്വമായ വിതരണത്തെ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ ഫാ. ടോമി ചമ്പക്കാട്ട്, ഫാ. ആൻഡ്രൂസ് കാട്ടിപ്പറമ്പിൽ, കെ സി വൈ എം ലാറ്റിൻ സംസ്ഥാന പ്രസിഡൻറ് കാസി പൂപ്പന, അൽമായ കമ്മീഷൻ സെക്രട്ടറി ബാബു കാളിപ്പറമ്പിൽ, കെ.എൽ.സി.എ. രൂപതാ സെക്രട്ടറി കെ.ജെ. സെബാസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.