ചാലക്കുടി: സമ്പാളൂർ :കുടുംബം സമൂഹത്തിന്റെ അടിത്തറയാണെന്നും ദൈവസ്നേഹവും പരസ്പരസ്നേഹവും പരിശീലിച്ചുകൊണ്ട് രാഷ്ട്രനിർമ്മിതിക്കു അനുയോജ്യമായ വ്യക്തിത്വങ്ങളെ വാർത്തെടുക്കേണ്ടതാണെന്നും ദൈവസ്നേഹവും പരസ്പരസ്നേഹവും പരിശീലിച്ചുകൊണ്ട് ഫാ മാത്യു തടത്തിൽ .
സമ്പാളൂർ ആത്മാഭിഷേക ബൈബിൾ കൺവെൻഷന്റെ നാലാം ദിനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം . പോട്ട ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ഫാ ഫ്രാൻസിസ് കർത്താനമാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്. തിരുകർമ്മങ്ങൾക്ക് സമ്പാളൂർ തീർത്ഥാടന ദൈവാലയത്തിലെ വികാരി ഡോ.ഫാ ജോൺസൻ പങ്കേത്ത് മുഖ്യകർമികത്വം വഹിച്ചു.ഫാ റെക്സൺ പങ്കേത്തും, ഫാ ഫ്രാൻസിസ് കർത്താനം, ഡീക്കൻ സെബിനും സഹകരമികരായിരന്നു.
തീർഥാടനഭൂമിയായ സമ്പാളൂർ
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പാദസ്പർശമേറ്റ സമ്പാളൂരിന്റെ പുണ്യഭൂമിയിൽ, വിശുദ്ധ ജോൺ ബ്രിട്ടോ ബലിയർപ്പിച്ച ബലിവേദിയുടെ വിശിഷ്ട്ഭാഗങ്ങൾ ഇന്നും ഈ ദൈവാലയത്തിൽ കാത്തുസൂക്ഷിച്ചിട്ടുണ്ട്. വിശുദ്ധ പദവിയിലേക്ക് ഉയർത്തുവാൻ പോകുന്ന ഫാ ജോസഫ് കോൺസ്റ്റന്റയിൻ ബസ്കിയുടെ പൂജ്യശരീരം അടക്കം ചെയ്തിരിക്കുന്നത് സമ്പാളൂരാണ് .
മറ്റു സംസ്ഥാനങ്ങളിൽ നിന്നുപോലും ധരാളം ഭക്തജനങ്ങൾ ഈ പുണ്യഭൂമി സന്ദർശിക്കുവാൻ ഇവിടെ എത്തികൊണ്ടിരിക്കുന്നു. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ അത്ഭുത കാശുരൂപം ഇവിടെനിന്നും ഭക്തജനങ്ങൾക്ക് ലഭിക്കുന്നതിനു ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ആത്മഭിഷേക ബൈബിൾ കൺവെൻഷന്റെ സമാപന ദിനമാണ്. ഏവരെയും ഈ ബൈബിൾ കൺവെൻഷന്റെ സമാപന ദിനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഡോ ജോൺസൻ പങ്കേത്ത് അറിയിച്ചു. നവംബർ 25 മുതൽ ഡിസംബർ മൂന്നാം തിയ്യതി വരെ നവനാൾ ദിനം ആഘോഷിക്കും.
ഡിസംബർ നാലാം തിയ്യതിയാണ് തിരുന്നാൾ കൊടിയേറ്റം. ഡിസംബർ എട്ടാം തിയ്യതിയാണ് തിരുന്നാൾ ദിനം. പതിനഞ്ചാം തിയ്യതി ഏട്ടാമിടം , ഇരുപത്തിരണ്ടാം തിയ്യതി 15 എട്ടാമിടം.