ചാലക്കുടി: സമ്പാളൂർ ആത്മഭിഷേക ബൈബിൾ കൺവെൻഷൻ മൂന്നാം നാൾ പിന്നിട്ടു. ജീവിതവിശുദ്ധി സമഗ്രമായ പുരോഗതിയിലേക്കും മനുഷ്യനെ വികസനത്തിലേക്കും നയിക്കും. ആത്മീയവും ഭൗതികവുമായ നവോത്ഥാനത്തിന് പാപരഹിതമായ ജീവിതം സഭയുടെയും സമൂഹത്തിന്റെയും നന്മക്കായി പ്രവർത്തിക്കാൻ മനുഷ്യനെ പ്രാപ്തരാക്കുമെന്ന് കൺവെൻഷൻ സന്ദേശത്തിലുടന്നീളം ഏവരെയും ബോധ്യപ്പെടുത്തി.
ദിവ്യബലിക്ക് ഫാ ആന്റസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ റെക്സൺ പങ്കേത്ത് , ഫാ ഫ്രാൻസിസ് കർത്താനവും സഹകാർമികരായിരുന്നു.
സമ്പാളൂർ അനുഗ്രഹീതഭൂമി
വിശുദ്ധ ഫ്രാൻസിസ് സേവ്യർ, വിശുദ്ധ ജോൺ ബ്രിട്ടോ,ഫാ ജോസഫ് കോൺസ്റ്റന്റയിൻ ബസ്കി അർണോസ് പാതിരി തുടങ്ങിയ സമർപ്പിത പ്രേക്ഷിത ചേതസ്സുകളുടെ പാതം പതിഞ്ഞ പുണ്യഭൂമിയാണ് സമ്പാളൂർ.
വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ നാമധേയത്തിൽ ഈശോ സഭ വൈദീകർ സ്ഥാപിച്ച സെന്റ് പോൾസ് ആശ്രമവും, സെന്റ് പോൾസ് സെമിനാരിയും, സെന്റ് പോൾസ് പ്രസ്സും, നിന്ന സ്ഥലമാണ് സാമ്പാളൂർ ദൈവാലയം . മലയാളത്തിൽ, മലയാള ലിപികളിൽ ആദ്യം മുദ്രണം നടന്നത് സമ്പാളൂർ അച്ചുകൂടത്തിലായിരുന്നു എന്ന് മധുരയിലും മറ്റും മതപ്രചാരണം നടത്തിയിരുന്ന ഡിനോബിലി തുടങ്ങിയ പ്രഗത്ഭ പണ്ഡിത വൈദീകരുടെ ഗ്രന്ഥങ്ങൾ അച്ചടിച്ചതും സാമ്പാളൂർ ആയിരുന്നു.
പ്രിൻസ പാതിരിയുടെ തമിഴ് നിഘണ്ടുവും ദി കോസ്റ്റ് പാതിരിയുടെ തമിഴ് വ്യാകരണവും സെന്റ് പോൾസ് പ്രെസ്സിലാണ് അച്ചടിച്ചത്. വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ ഭൗതികശരീരം ഗോവയിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന ഈ അവസരത്തിൽ അവിടെ പോയി പ്രാർത്ഥിക്കുവാൻ സാധിക്കാത്തവർക്ക് വിശുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന സാമ്പാളൂർ സന്നിധിയിൽ നൂറു കണക്കിന് ആളുകൾ സന്ദർശിച്ചു അനുഗ്രഹം പ്രാപിച്ചുകൊണ്ടിരിക്കുന്നു .
വിശുദ്ധന്റെ 500 ആം ജന്മദിനാവാർഷികത്തോടനുബന്ധിച് റോമിൽ നിന്നും കൊണ്ടുവന്ന വലതുകയ്യുടെ എല്ലിന്റെ ഒരു ഭാഗമാണ് ഇവിടത്തെ ഏറ്റവും വലിയ തിരുശേഷിപ്പ്, അതോടൊപ്പം തന്നെ വിശുദ്ധന്റെ ത്വക്ക്കിന്റെ ഒരു ഭാഗവും ഇവിടെ സൂക്ഷിച്ചു വണങ്ങി പോരുന്നു. വിശുദ്ധ ജോൺ ബ്രിട്ടോ രക്തസാക്ഷിത്വം വരിച്ച ഒരിയൂരിലെ മണ്ണും വിശുദ്ധൻ ബലിയർപ്പിച്ച അൽത്താരയുടെ പ്രധാനഭാഗങ്ങൾ ഇവിടെ കാത്തുസൂക്ഷിച്ചിരിക്കുന്നു. വിശുദ്ധ ജോൺ ബ്രിട്ടോ, അർണോസ് പാതിരി, ഫാ കോൺസ്റ്റന്റയിൻ ബസ്കി തുടങ്ങിയവർ ധരിച്ച തിരുവസ്ത്രങ്ങളും വിശുദ്ധ നാമകരണ നടപടികൾ റോമിൽ തയ്യാറായിക്കൊണ്ടിരിക്കുന്ന ഫാ കോൺസ്റ്റന്റയിൻ ബസ്കിയുടെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്നത് സാമ്പാളൂർ ആണ്.
ഇവിടെയുള്ള മ്യൂസിയത്തിൽ ഇവയെല്ലാം സൂക്ഷിച്ചിരിക്കുന്നു. ഭക്ത ജനങ്ങൾക്ക് വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനും അനുഗ്രങ്ങൾ പ്രാപിക്കുന്നതിനും മ്യൂസിയവും അനുഗ്രഹ നീരുറവ കിണറും എല്ലാവർക്കുമായി രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണിവരെ തുറന്നു കൊടുക്കുന്നതായിരിക്കുമെന്ന് വികാരി ഫാ ഡോ ജോൺസൻ പങ്കേത്തും സഹവികാരി ഫാ റെക്സൺ പങ്കേത്തും, കൈകാരന്മാരും, കമ്മിറ്റി അംഗങ്ങളും അറിയിച്ചു.