കൊച്ചി: മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങള്‍ നിയമാനുസൃതം സ്വന്തമാക്കിയിട്ടുള്ള ഭൂമി വഖഫ് ഭൂമിയാണെന്ന വഖഫ് ബോര്‍ഡിന്റെ അവകാശവാദം ഉപക്ഷേിക്കാനും അവരുടെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വഖഫ് ബോര്‍ഡിന് നല്കാന് സര്‍ക്കാരിനോട് കെആര്‍എല്‍സിസി ആവശ്യപ്പെട്ടു. എം. എ. നിസ്സാര്‍ കമ്മറ്റിയുടെ ശുപാര്‍ശയും തുടര്‍ന്നുള്ള ഹൈക്കോടതിയുടെ നിര്‍ദ്ദേശവും ഏതെങ്കിലും വിധത്തില്‍ തടസ്സങ്ങളാണെങ്കില്‍ അത് മറികടക്കാനും ആവശ്യമായ നടപടികളും അടിന്തരമായി സ്വീകരിക്കണം.
2019 ല്‍ ഈ ഭൂമി വഖഫ് ഭൂമിയാണ് എന്ന് തീരുമാനിക്കുകയും ആസ്തി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത കേരള വഖഫ് ബോര്‍ഡിന്റെ തീരുമാനം പൂര്‍ണ്ണമായും തെറ്റും അനുചിതവുമാണ്. ഈ തീരുമാനം പിന്‍വലിക്കുകയും മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിച്ചും റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിച്ചും ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കണം. വഖഫ് ആധാരം എന്നു പറയപ്പെടുന്ന രേഖയിലെ വ്യവസ്ഥകള്‍, അക്കാലത്തെ ഭൂമിയുടെ കൈവശാവകാശികള്‍, നിലനിന്നിരുന്ന നിയമവ്യവസ്ഥകള്‍, നിയമപര മായ പ്രത്യാഘാതങ്ങള്‍ എന്നിവയൊന്നും കണക്കിലെടുക്കാതെ ഏകപക്ഷീയമായി വഖഫ് ബോര്‍ഡ് ഈ തീരുമാനം സ്വീകരിക്കുകയായിരുന്നു.
1950 ലാണ് മുഹമ്മദ് സിദ്ദിഖ് സേഠ് എന്ന വ്യക്തി ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റായിരുന്ന പി. കെ. ഉണ്ണി കാമു സാഹിബ് എന്നിവര്‍ തമ്മില്‍ 404.76 ഏക്കര്‍ ഭൂമി കൈ മാറുന്നത്. ‘വഖഫ് ആധാരം’ എന്ന പദം ഉപേയാഗിച്ചിട്ടുണ്ടെങ്കിലും ചില വ്യവസ്ഥകള്‍ ഉള്‍പ്പെടു ത്തിയാണ് അത് നടപ്പിലാക്കിയിരിക്കുന്നത്.
മുസ്ലീം നിയമപ്രകാരം മതപരമോ ഭക്തിപരമോ ജീവകാരുണ്യപരമോ ആയി അംഗീകരിക്കപ്പെട്ട ഏതെങ്കിലും ഉദ്ദേശ്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ‘സ്ഥിരമായ സമര്‍പ്പണം’ ആണ് വഖഫ്. എന്നാല്‍ സ്വത്ത് തിരിച്ചെടുക്കാന്‍ വഖഫിന് അവകാശമുണ്ടെന്ന ആധാരത്തിലെ വ്യവസ്ഥ സമര്പ്പണത്തിന്റെതായ സ്ഥിരമായ സ്വഭാവത്തെ ഇല്ലാതാക്കുന്നു. കൈവശാവകാശം കൈമാറാതെ കേവലം പട്ടയം കൈമാറ്റം ചെയ്യുന്നത് ഒരു വഖഫ് സൃഷ്ടിക്കുമോ എന്ന ചോദ്യം വഖഫ് ബോര്‍ഡ് പരിശോധിക്കേണ്ടതായിരുന്നു. മുനമ്പം ഭൂമി വഖഫ് ആണെന്ന കാര്യത്തില്‍ തീരുമാനെമടുക്കുമ്പോള് പ്രസക്തമായ ഈ ഘടകങ്ങള്‍ വഖഫ് ബോര്‍ഡ് പരിഗണിച്ചിട്ടില്ല.
1954 ലെ വഖഫ് നിയമത്തിലെ വകുപ്പ് 36 അനുസരിച്ച് വഖഫ്ബോര്‍ഡ് ആസ്തി രജിസ്റ്ററില്‍ ചേര്‍ത്തിട്ടുള്ള ഏതൊരു ഭൂമിയും ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാന്‍ പാടുള്ളതല്ല. 1988-93 കാലയളവിലാണ് ഫറൂഖ്കോളെജിന്റെ അധികാരികള്‍ ഈ ഭൂമി അക്കാലത്തെ വിപണിവിലയ്ക്കനുസൃതമായി മുനമ്പം നിവാസികള്‍ക്ക് കൈമാറുന്നത്. ഈ ഇടപാട് വഖഫ്ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് എന്നതിനാല്‍ അസാധുവാകുന്നു എന്ന് വഖഫ്ബോര്‍ഡ് വാദിക്കുന്നു.
ഈക്കാലയളവില്‍ നിലനിന്നിരുന്ന 1954 ലെ വഖഫ് നിയമത്തിലെ സെക്ഷന്‍ 36 (ബി) വ്യവസ്ഥയനുസരിച്ച് വഖഫ്ബോര്‍ഡിന്റെ ആസ്തിരജിസ്റ്ററില്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭൂമിയുടെ ക്രയവിക്രയത്തിനു മാത്രമെ വഖഫ്ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമായിവരുന്നത്. ഈ സ്വത്തുക്കളാകട്ടെ 2019 വരെ വഖഫ്ബോര്‍ഡിന്റെ ആസ്തിരജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാരണം ഈ ഭൂമി ഫറുക്ക്കോളെജിന് സമ്മാനമായി ലഭിച്ച സ്വത്താണ്. 1975 ല്‍ കേരളഹൈക്കോടതിയുടെ വിധിയില്‍ ഫറൂഖ്കോളെജിന് സമ്മാനമായി ലഭിച്ചതാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ആയതിനാല്‍ ഫറുഖ് കോളെജ് വസ്തുക്കള്‍ കൈമാറിയ നടപടി നിയമപരമായി സാധുതയുള്ളതാണ്.
ഫറൂഖ് കോളെജ് ഈ ഭൂമി വിറ്റ വകയില്‍ 33 ലക്ഷം രൂപ സമാഹരിച്ചിട്ടുണ്ടൊണ് മനസ്സിലാക്കുന്നത്. ഫറൂഖ് കോളെജിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക ഇതിനകം വിനിയോഗിച്ചിട്ടുള്ളതാണ്. (ഈ തുക വിനിയോഗിച്ച് സ്ഥലം വാങ്ങുകയും മുനമ്പം എസ്റ്റേറ്റ് എന്ന് പേര് നല്‍കുകയും ചെയ്തിരുന്നു . ഈ സ്ഥലത്ത് പിന്നീട് ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റര്‍ പണിയുകയും ചെയ്തു.) ഒരിക്കല്‍ പരിഹാരം വാങ്ങി കൈമാറിയ ഭൂമിയില്‍ വീണ്ടും വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്നത് അന്യായമാണ്.
ഈ സാഹചര്യത്തിലും യാഥാര്‍ത്ഥ്യങ്ങളിലും മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങള്‍ നൂറ്റാണ്ടുകളായി അധിവസിച്ചുവരുന്നതും നിയമാനുസൃതം സ്വന്തമാക്കിയിട്ടുള്ളതുമായ ഭൂമി വഖഫ് ഭൂമിയാണെന്ന വഖഫ്ബോര്‍ഡിന്റെ അവകാശവാദം ഉപക്ഷേിക്കാനും അവരുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വഖഫ് നിയമത്തിലെ വകുപ്പ് 97 അനുസരിച്ച് വഖഫ്ബോര്‍ഡിന് നല്കണമെ് കെഅര്എല്സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എിവര്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.